121

Powered By Blogger

Monday, 15 December 2014

ബെല്‍ജിയത്തിലും ബന്ദിനാടകം: മൂന്ന് പേര്‍ പിടിയില്‍









Story Dated: Tuesday, December 16, 2014 11:03



ബ്രസല്‍സ്: സിഡ്‌നിയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയതിനു പിന്നാലെ ബെല്‍ജിയത്തിലും ബന്ദിനാടകം. ബെല്‍ജിയത്തിലെ ഖെന്റ് നഗരത്തിലെ ഫ്‌ളാറ്റില്‍ മൂന്നു ആയുധധാരികര്‍ ചേര്‍ന്ന് തടങ്കലിലാക്കിയ ബന്ദിയെ പോലീസ് മോചിപ്പിച്ചു. ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ താമസക്കാരനെ ബന്ദിയാക്കുകയായിരുന്നു.


സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു. അപകട സാധ്യത മുന്‍നിര്‍ത്തി സമീവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അക്രമികള്‍ അറസ്റ്റലായത്. ബന്ദിയെ പരുക്കേല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിക്കാനും പോലീസിനു കഴിഞ്ഞു. എന്നാല്‍ അക്രമികള്‍ക്ക് തീവ്രവാദ ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ താഴ്ന്ന വരുമാനക്കാര്‍ മാത്രം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇയാളുടെ ഫ്‌ളാറ്റില്‍ വന്നുപോകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.


സിഡ്‌നിയിലെ കോഫി ഷോപ്പില്‍ തോക്കുധാരി 40ഓളം പേരെ ബന്ദിയാക്കിയത് ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്.










from kerala news edited

via IFTTT