121

Powered By Blogger

Monday, 15 December 2014

കള്ളപ്പണ നിക്ഷേപം: ഇന്ത്യ മൂന്നാമത്









Story Dated: Tuesday, December 16, 2014 10:25



mangalam malayalam online newspaper

വാഷിംഗ്ടണ്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. 2012ല്‍ ഇന്ത്യയില്‍ നിന്നും 94.76 ബില്യണ്‍ ഡോളര്‍ (ഏകദേശം ആറു ലക്ഷം കോടി രൂപ) വിദേശബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സംഘടനയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2003 മുതല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 439.59 ബില്യണ്‍ ഡോളറായി (28 ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപം ഉയര്‍ന്നു. ഒരു വര്‍ഷം ശരാശരി 43.96 ബില്യണ്‍ ഡോളര്‍.


2012ലെ കള്ളപ്പണ നിക്ഷേപത്തില്‍ ചൈനയാണ് ഏറ്റവും മുന്‍പന്തിയില്‍ 249.57 ബില്യണ്‍ ഡോളര്‍. 122.86 ബില്യണ്‍ ഡോളറുമായി റഷ്യയാണ് പട്ടികയില്‍ രണ്ടാമത്. മെക്‌സിക്കോ (59.66 ബില്യണ്‍ ഡോളര്‍) നാലാമതും മല്യേ (48.93 ബില്യണ്‍ ഡോളര്‍) അഞ്ചാമതുമാണ്. പത്തു വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്കുള്ള കള്ളപ്പണ നിക്ഷേപം ഉയര്‍ന്നു. 991.2 ബില്യണ്‍ ഡോളര്‍ ആണ് ഈ കാലയളവില്‍ വിദേശബാങ്കുകളില്‍ എത്തിയത്. ഇതില്‍ 10% ഇന്ത്യയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നു 1.25 ട്രില്യണ്‍ ഡോളറും റഷ്യയില്‍ നിന്ന് 973.86 ബില്യണ്‍ ഡോളറും മെക്‌സിക്കോയില്‍ നിന്ന് 514.26 ബില്‍ണ്‍ ഡോളറും എത്തിയിട്ടുണ്ട്.


ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം പുറത്തുകൊണ്ടുവരുന്നതിനായി സുപ്രീം കോടി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നതിനിടെയാണ് ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എച്ച്.എസ്.ബി.സിയുടെ ജനീവ ബ്രാഞ്ചില്‍ ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 4,479 കോടി രൂപ നിക്ഷേപിച്ചുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ 14,958 കോടി രൂപയുടെ ഇന്ത്യയില്‍ തന്നെയുള്ള നിക്ഷേപത്തെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കം ടാക്‌സും പരിശോധന തുടരുകയാണ്.


കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്ത രാഷ്ട്രീയ വിഷയമായിരുന്നു കള്ളപ്പണ നിക്ഷേപം. ഇതിനകം തന്നെ 79 പേരുടെ അക്കൗണ്ട് ഉടമകളുടെ വിശദാംശം ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.










from kerala news edited

via IFTTT