121

Powered By Blogger

Monday, 15 December 2014

പനങ്ങാട്‌ പഞ്ചയത്തിലെ അഴിമതി: ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്‌











Story Dated: Sunday, December 14, 2014 01:14


ബാലുശേരി: പനങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണത്തിന്റെ കാല്‍ നൂറ്റാണ്ടുകാലത്തെ അഴിമതിയുടെ ചുരുളഴിക്കുന്ന തെളിവുകളുമായി ബി.ജെ.പി. പ്രക്ഷോഭത്തിനൊരുങ്ങുന്നതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


തെരുവ്‌ വിളക്കുകളുടെ എണ്ണം ഇനം,സ്‌ഥാപിച്ച സ്‌ഥലം എന്നിവ രേഖപ്പെടുത്തുന്ന രജിസ്‌റ്റര്‍, പഞ്ചായത്തില്‍ നിക്ഷിപ്‌തമായ ഭൂമിയുടെ വിവരം കാണിക്കുന്ന പുറമ്പോക്ക്‌ രജിസ്‌റ്റര്‍ എന്നിവ പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടില്ലെന്നും, ഇതിലൂടെ പതിനായരക്കണക്കിന്‌ രൂപ അഴിമതിയും സ്വകാര്യ വ്യക്‌തികള്‍ക്ക്‌ പൊതു സ്‌ഥലം കൈയേ്േറാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2011-12, 2012-13 സാമ്പത്തീക വര്‍ഷത്തെ വരവ്‌ ചെലവ്‌ കണക്കുകളുടെ പരിശോധനാ ഫലമായുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ അക്കമിട്ട്‌ നടത്തുന്ന അഴിമതിയെക്കുറിച്ച്‌ വിവരിക്കുന്നത്‌. പത്രസമ്മേളനത്തില്‍ സി.കെ. ബാലകൃഷ്‌ണന്‍, ടി.എം.സത്യന്‍, എന്‍.പി.രാമദാസ്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT