അച്ഛന്‍ ഓടിച്ച വാഹനമിടിച്ച് കുഞ്ഞ് മരിച്ചു
Posted on: 16 Dec 2014
ഫുജൈറ: അച്ഛന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് വയസ്സുകാരന്‍ മരിച്ചു. ഫുജൈറ അല്‍ തവീന്‍ ഏരിയയിലെ സ്വദേശി കുടുംബത്തിലെ മുഹമ്മദ് സഈദ് റാഷിദ് അല്‍ ഹഫീതിയാണ് ദാരുണമായ രീതിയില്‍ മരിച്ചത്.
അച്ഛന്റെ കൂടെ പോകാനായി ഓടിയടുത്ത കുഞ്ഞിന് മേല്‍ വാഹനം കയറുകയായിരുന്നു. കുഞ്ഞ് അടുത്തെത്തിയത് അറിയാതെ അച്ഛന്‍ വാഹനമെടുത്തതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ദിബ്ബ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
from kerala news edited
via IFTTT