121

Powered By Blogger

Monday, 15 December 2014

മിനി ഓഫീസ്‌ കോംപ്ലക്‌സില്‍ കുപ്പികളുടെ കൂമ്പാരം











Story Dated: Tuesday, December 16, 2014 07:26


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഡി.വൈ.എസ്‌.പി. ഓഫീസ്‌ അടക്കം സ്‌ഥിതി ചെയ്യുന്ന മിനി ഓഫീസ്‌ കോംപ്ലക്‌സില്‍ മദ്യപാനം പൊടിപൊടിക്കുന്നതായി ആക്ഷേപം. കൈക്കൂലിയും കോഴയും നടമാടുന്നുവെന്ന്‌ ആക്ഷേപമുള്ള റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌, താലൂക്ക്‌ റേഷനിംഗ്‌ ഓഫീസ്‌ എന്നിവയുടെ മുകളിലെത്ത നിലയില്‍ മദ്യപിച്ച ശേഷമുള്ള കാലിക്കുപ്പികള്‍ നിരന്നു കിടക്കുന്നു. ഡിവൈ.എസ്‌.പി ഓഫീസ്‌ സ്‌ഥിതിചെയ്യുന്ന സുരക്ഷിത മേഖലയില്‍ സുരഷിതമായി മദ്യപിക്കാമെന്ന അവസ്‌ഥയാണെന്ന ആക്ഷേപമുയരുന്നു.


ന്യൂസ്‌ പേപ്പര്‍ വിരിച്ച്‌ പടികളിലിരുന്ന്‌ കുടിയും പുകവലിയും ഒപ്പം അരങ്ങേറുന്നു. സിഗററ്റ്‌ കുറ്റികള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി ചേരുംപടി ഇനങ്ങളും സുലഭം. പോലീസ്‌ വകുപ്പിലെ ചില ജീവനക്കാര്‍ സുരക്ഷിതരായി മുകളിലെത്തി മദ്യപിക്കുന്നതായി ആരോപണമുണ്ട്‌. റേഷന്‍ വിഭാഗത്തിലും ആര്‍.ടി. ഓഫീസിലുമെത്തുന്നവര്‍ കാര്യ സാധ്യത്തിനായി മുകളില്‍ മദ്യസേവയും നടത്താറുണ്ടെന്ന അഭ്യൂഹമുണ്ട്‌. ഓഫീസിനകവും പുറവും പൊതുവെ വികൃതമാണ്‌. ജീവനക്കാര്‍ സംഘടനകളുടെ പോസ്‌റ്ററുകള്‍ വെളിച്ചം കടന്നുവരാനുള്ള ജനാലകളില്‍ പതിച്ചു പോലും വൃത്തികേടാക്കിയിരിക്കുന്നു.


ഭിത്തികളിലാകെ പോസ്‌റ്ററുകള്‍ക്കു പുറമെ പരസ്യ ബോര്‍ഡുകളും സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. നാഥനില്ലാകളരി പോലെയായ ഓഫീസ്‌ ഭിത്തികളില്‍ റിയല്‍ എസ്‌റ്റേറ്റുകാരുടെ പരസ്യവുമുണ്ട്‌. ഓഫീസു മുറ്റമാകെ ഇലകള്‍ വീണ്‌ ഇഴജന്തുക്കള്‍ക്കഭയം നല്‍കുന്നു. കൂറ്റന്‍ മരങ്ങളുടെ ചില്ലകള്‍ ഉണങ്ങി ഏതുനിമിഷവും വീഴാവുന്ന അവസ്‌ഥയിലാണ്‌. പോലീസ്‌ സേന പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ശ്‌മശാനമാണ്‌ ഡിവൈ.എസ്‌.പി. ഓഫീസിന്‌ സമീപമാകെ. മഴക്കാലമായാല്‍ അവിടെ വെള്ളം കെട്ടിനിന്ന്‌ ചെറിയകുളങ്ങളുടെ പ്രതീതി സൃഷ്‌ടിക്കുന്നു. മഴവെള്ളവും മുട്ടോളമെത്തുന്ന ചെളിയും വന്‍വഴുക്കലുണ്ടാക്കുന്നു.


ഓഫീസുകളിലെ സേവന അതിനെത്തുന്നവര്‍ ഈ മലിനജലത്തില്‍ നീന്തിവേണം സഞ്ചരിക്കാന്‍. ഏറ്റവുംവലിയ ദുരിത പര്‍വ്വമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ ദിനംപ്രതിയെത്തുന്ന നൂറുകണക്കിന്‌ പൊതുജനങ്ങള്‍ക്ക്‌ ശൗചാലയ സൗകര്യമൊരുക്കാത്തതാണ്‌. വിശാലമായ ടോയ്‌ലെറ്റുകളും മറ്റും കെട്ടി സമുച്ചയം ഉയര്‍ന്നപ്പോള്‍ മുറ്റത്ത്‌ പണിതെങ്കിലും ശുചീകരിക്കാത്തതിനാല്‍ ദുര്‍ഗന്ധപൂരിതമാണ്‌. ഈ മൂത്രപ്പുരകളില്‍ നിന്നുള്ള രോഗവാഹികളായ ജലം മറ്റത്ത്‌ കെട്ടിക്കിടക്കുന്ന ജലുമായി സന്ധിക്കുന്നു.ഇതു മാരകമായ ത്വക്ക്‌ രോഗങ്ങള്‍ മാത്രമല്ല പകര്‍ച്ച വ്യാധികള്‍ക്കും വേദിയൊരുക്കുമെന്ന ആശങ്ക പരക്കെയുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • മുസരിസ് വ്യൂസ് പ്രകാശനം ചെയ്തു മുസരിസ് വ്യൂസ് പ്രകാശനം ചെയ്തുPosted on: 02 Feb 2015 ദുബായ്: ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ അഷ്‌റഫ് താമരശ്ശേരിയെ അനുമോദിച്ചു പുറത്തിറക്കിയ 'മുസരിസ് വ്യൂസ്' ഡോ… Read More
  • ലാലിസം പിരിച്ചുവിട്ടിട്ടില്ല: രതീഷ് വേഗ തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പരിപാടി അവതരിപ്പിച്ച മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് 'ലാലിസം' പിരിച്ചുവിട്ടിട്ടില്ലെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. മ്യൂസിക് ബാന്‍ഡിലെ അംഗമാണ് രതീഷ്.ദേശീയ ഗെയിംസില്‍ ലാലിസം … Read More
  • മോഹന്‍ലാല്‍-രഞ്ജിത് ചിത്രം ഫിബ്രവരി 15ന്‌ 'സ്പിരിറ്റി'നു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫിബ്രവരി 15 ന് ആരംഭിക്കും. രഞ്ജിത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് ആണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നടക്… Read More
  • മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുകേഷും സരിതയും കുടുംബക്കോടതിയില്‍ കൊച്ചി: താരദമ്പതിമാരായിരുന്ന മുകേഷും സരിതയും എറണാകുളം കുടുംബക്കോടതിയില്‍ ഹാജരായി. മുകേഷിന്റെ വിവാഹമോചനം റദ്ദാക്കണമെന്ന സരിതയുടെ പരാതിയില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കാണ് ഇരുവരേയും വിളിപ്പിച്ചത്. വിവാഹമോചന നടപടി കോടതിയില… Read More
  • ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 5 ഫുള്‍ ട്രെയിലര്‍ എച്ച്ബിഒ ചാനലിന്റെ ജനപ്രിയ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സ് പുതിയ സീസണിന്റെ ഫുള്‍ ട്രെയിലര്‍ പുറത്തിറങ്ങി. പരമ്പരയുടെ അഞ്ചാമത്തെ സീസണാണ് ഈ വര്‍ഷം പുറത്തുവരുന്നത്.രണ്ടു മിനിറ്റ് അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ത്രോണ്‍സ് ട്… Read More