Story Dated: Tuesday, December 16, 2014 10:41
ന്യൂഡല്‍ഹി: ഐ.എസ്‌് തീവ്രവാദികളുമായി ബന്ധമുള്ള മറ്റൊരു ടിറ്റ്വര്‍ അക്കൗണ്ടിനെ കുറിച്ചും അന്വേഷിച്ച് വരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ അക്കൗണ്ട് ആരുടെതാണ് തുടങ്ങിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ ടിറ്റ്വറിലൂടെ പ്രചരിപ്പിച്ചതിന് മെഹ്‌ദി മസ്രൂര്‍ എന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ പോലെ ഇസ്ലാമിക് ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതാണ് കണ്ടെത്തിയ പുതിയ അക്കൗണ്ട്. തല വെട്ടുന്നതുള്‍പ്പടെയുള്ള ഐ.എസിന്റെ ക്രൂരനടപടികളും അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
പോലീസ് കസ്‌റ്റഡിയില്‍ വിട്ട മെഹ്‌ദി മസ്രൂറിനെ ചോദ്യം ചെയ്‌ത് വരുന്നതായി ഉന്നത ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. 2009 മുതല്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായിരുന്നു. എന്നാല്‍ ഐ.എസിലേക്ക് ആരെയും മസ്രൂര്‍ റിക്രൂട്ട് ചെയ്‌തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT