121

Powered By Blogger

Monday, 15 December 2014

കേളേശ്വരം വെള്ളക്കെട്ട്‌: വീണ്ടും റോഡുപരോധിച്ചു











Story Dated: Monday, December 15, 2014 01:15


ബാലരാമപുരം: പരിഹാരമാകാതെ കിടക്കുന്ന കേളേശ്വരത്തെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോഡുപരോധിച്ചു. പ്രവര്‍ത്തകര്‍ കസേരകള്‍ റോഡിലിട്ട്‌ നിരന്നിരുന്നാണ്‌ ഉപരോധം നടത്തിയത്‌. മൂന്നുമണിയോടെ ആരംഭിച്ച ഉപരോധം വൈകിട്ട്‌ എട്ടുമണിയായിട്ടും തീരുമാനമാകാതെ തുടര്‍ന്നു.


പള്ളിച്ചല്‍, കല്ലിയൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ ഉപരോധം. പള്ളിച്ചല്‍ എല്‍.സി. സെക്രട്ടറി ബാലരാമപുരം ശശി, കല്ലിയൂര്‍ സെക്രട്ടറി വസുന്ധരന്‍, അഡ്വ. പ്രമോദ്‌, മെമ്പര്‍മാരായ മല്ലിക, ഷാജി, നേമം ഏര്യാസെക്രട്ടറി കല്ലിയൂര്‍ ശ്രീധരന്‍ തുടങ്ങിയവര്‍ ഉപരോധത്തിന്‌ നേതൃത്വം നല്‍കി. എട്ടുമണിയോടെ സമരക്കാര്‍ പ്രത്യേകം ലൈറ്റുകള്‍ സ്‌ഥാപിച്ചു. മൂന്നു മണി മുതല്‍ പുന്നമൂട,്‌ പെരിങ്ങമ്മല റൂട്ടില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്‌.


സമരം ആരംഭിച്ച സമയം വിവരം അറിഞ്ഞെത്തിയ നേമം പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളിന്റെയും വക്കോളമെത്തി. വൈകുന്നേരത്തോടെ പി.ഡബ്ലിയു.ഡി. എ.ഇ. ഗോഡ്‌വിന്‍ സ്‌ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്‌തെങ്കിലും രാത്രി എട്ടുമണിവരെ ഒത്തുതീര്‍പ്പായില്ല.


കഴിഞ്ഞ ആഴ്‌ചയില്‍ പെരിങ്ങമ്മല ഇടുവയില്‍ ശ്രീകണ്‌ഠന്‍ നായര്‍ എന്നൊരാള്‍ വീണു കാലൊടിഞ്ഞ്‌ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസം ഒരു സ്‌ത്രീ സ്‌കൂട്ടറില്‍ നിന്നും വീണു കൈക്ക്‌ പൊട്ടല്‍ സംഭവിച്ച്‌ ചികിത്സയിലാണ്‌. ശാശ്വത പരിഹാരം ഉണ്ടാകാതെ സമരത്തില്‍ നിന്നും പിന്‍മാറുകയില്ലാ എന്ന്‌ ഏര്യാകമ്മിറ്റി സെക്രട്ടറിമാര്‍ പറഞ്ഞു.

ഓടകള്‍ നിര്‍മ്മിച്ച്‌ പരിഹാരമാകുന്നതുവരെ മഴ പെയ്‌ത് കെട്ടുന്ന വെള്ളം പമ്പ്‌ ചെയ്‌ത് മാറ്റുന്നതിന്‌ സ്‌ഥിരമായി ഒരു മോട്ടോര്‍ സ്‌ഥാപിക്കണമെന്നും മോട്ടോര്‍ സ്‌ഥാപിക്കാന്‍ സുരഷിത സ്‌ഥലം സ്‌ഥലവാസികള്‍ നല്‍കാമെന്നും പറയുന്നു. കഴിഞ്ഞ കുറച്ചു നാളായി സ്‌ഥലം മെമ്പര്‍മാരാണ്‌ മോട്ടോര്‍ വാടകക്കെടുത്ത്‌ സ്വന്തം ചെലവില്‍ വെള്ളം പമ്പ്‌ ചെയ്‌തുമാറ്റിയിരുന്നത്‌.










from kerala news edited

via IFTTT