121

Powered By Blogger

Monday, 15 December 2014

ജ്വാല ഫെസ്‌റ്റ് 21 മുതല്‍ ഷൊര്‍ണൂരില്‍











Story Dated: Tuesday, December 16, 2014 01:30


പാലക്കാട്‌: ജ്വാല ഷൊര്‍ണൂരിന്റെ ആഭിമുഖ്യത്തില്‍ ജ്വാല ഫെസ്‌റ്റ് 21 മുതല്‍ ജനുവരി 1 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശന സ്‌റ്റാളുകള്‍, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, സാംസ്‌കാരിക സന്ധ്യകള്‍, കലാപരിപാടികള്‍ എന്നിവയുണ്ടാകും. 21ന്‌ വൈകീട്ട്‌ അഞ്ചിന്‌ ടി.വി-സിനിമതാരം ഗോവിന്ദ്‌ ഉദ്‌ഘാടനം ചെയ്യും. കെ.എസ്‌. സലീഖ എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മശ്രീ കലാമണ്ഡലം സത്യഭാമ, ടി.ആര്‍. അജയന്‍ മുഖ്യാതിഥികളാകും. സമാപന സമ്മേളനം ഇന്നസെന്റ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. സി.കെ. രാജേന്ദ്രന്‍, എം.ബി. രാജേഷ്‌ എം.പി, എം. ഹംസ എം.എല്‍.എ, മീനഗണേഷ്‌ മുഖ്യാതിഥികളായി പങ്കെടുക്കും.


ജ്വാല പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റിന്റെ ധനസമാഹരണാര്‍ഥം നടത്തുന്ന ഫെസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആര്‍.ബി. അനില്‍കുമാര്‍ ചെയര്‍മാനും നഗരസഭാധ്യക്ഷന്‍ എസ്‌. കൃഷ്‌ണദാസ്‌ കണ്‍വീനറുമായ സംഘാടക സമിതി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ എസ്‌. കൃഷ്‌ണദാസ്‌, വൈസ്‌ പ്രസിഡന്റ്‌ പി. രാജേഷ്‌, സെക്രട്ടറി കെ.ടി. ജോര്‍ജ്‌ജ് പങ്കെടുത്തു.










from kerala news edited

via IFTTT