മൃതദേഹങ്ങള്‍ കൊണ്ടുപോകല്‍: വളണ്ടിയര്‍മാരുടെ വിവരങ്ങള്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍
Posted on: 16 Dec 2014
ദുബായ്: ഇന്ത്യക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികളില്‍ സഹായിക്കാന്‍ തയ്യാറുള്ള വളണ്ടിയര്‍മാരുടെ പേരും വിലാസവും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരണം സംഭവിച്ചാല്‍ വളണ്ടിയര്‍മാരെ വിളിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ ഹെല്‍പ് ലൈനുമുണ്ട്. ഈ വര്‍ഷം ഇതുവരെ 415 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കോണ്‍സുല്‍ പങ്കജ് ദാദ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് ദുബായില്‍ നിക്ഷേപക സമ്മേളനം നടത്തും. അതത് സംസ്ഥാനങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുടെ പിന്തുണയോടെയാണ് നിക്ഷേപ സമ്മേളനം നടത്തുകയെന്ന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വ്യക്തമാക്കി. വിവിധ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘങ്ങള്‍ ഇപ്പോള്‍ ദുബായില്‍ വരുന്നുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ് സംഘങ്ങളുടെ സന്ദര്‍ശനം ഏറെ വിജയപ്രദമായിരുന്നു. തെലങ്കാനയില്‍ നിന്നുള്ള സംഘം ഇപ്പോള്‍ ദുബായിലുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നിക്ഷേപ സമ്മേളനം ദുബായില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ ഇന്ത്യന്‍ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്് അതോറിറ്റി (സി.ഡി.എ)യുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി 690 ഇന്ത്യക്കാര്‍ തടവുശിക്ഷ അനുഭവിക്കുന്നുണ്ട്. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ കരാറനുസരിച്ച് നാട്ടില്‍പോകാന്‍ തയ്യാറായവരുടെ പട്ടിക ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് വീട്ടു ജോലിക്കാരികളെകൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പരിപാടിയില്‍ സംബന്ധിച്ച ലേബര്‍ കോണ്‍സുല്‍ പി. മോഹന്‍ പറഞ്ഞു. തൊഴിലുടമ 9200 ദിര്‍ഹം കെട്ടിവെക്കണമെന്നാണ് പ്രധാന നിബന്ധന. ജോലിയില്‍ പ്രവേശിക്കും മുമ്പ് ഇരുവരും കോണ്‍സുലേറ്റില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ ഫോണും സിം കാര്‍ഡും ജോലിക്കാരിക്ക് നല്‍കണം. ഈ നമ്പര്‍ കോണ്‍സുലേറ്റില്‍ സൂക്ഷിക്കും. ശമ്പളം ലഭിക്കാത്തതോ അവധി അനുവദിക്കാത്തതോ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT