ഐ.എസ്.ആര്‍.ഒ. സന്ദര്‍ശിച്ച് ശാസ്ത്രപ്രതിഭകള്‍
Posted on: 16 Dec 2014
റാസല്‍ഖൈമ: റാക് സേവനം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദൈവദശകം ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സേവനം വില്ലയില്‍ ദൈവദശകം ആലാപനം, വ്യാഖ്യാനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം 45 പേര്‍ പങ്കെടുത്തു. പ്രസിഡന്റ് വിമല്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രസാദ് നന്ദി പറഞ്ഞു. വനിതാ വിഭാഗം കണ്‍വീനര്‍ പ്രസന്നചന്ദ്രന്‍, ട്രഷറര്‍ ദിലീപ്കുമാര്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീമതി, ലളിതമ്മ മനോഹരന്‍, ശ്രീലേഖ ഷാജി എന്നിവര്‍ മത്സരങ്ങളുടെ വിധികര്‍ത്താക്കളായിരുന്നു.
from kerala news edited
via IFTTT