Story Dated: Monday, December 15, 2014 01:15
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പഴയ സഹപാഠികള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തി. തിരുവനന്തപുരം ഗവ. ലാ കോളജിലെ 77-80 ബാച്ച് വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചാണ് ഈ ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ മന്ത്രി എത്തിയത്. പൂവാര്‍ റിസോര്‍ട്ടിലായിരുന്നു പൂര്‍വ വിദ്യാര്‍ഥി സംഗമം. കുടുംബ സമേതമാണ് മന്ത്രി എത്തിയത്. ആറാമത്തെ പൂര്‍വ വിദ്യാര്‍ഥി സംഗമമായിരുന്നു ഇന്നലത്തേതെങ്കിലും ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യത്തെ സംഗമമായിരുന്നു. അതുകൊണ്ട് അഭിനന്ദനകള്‍ ചൊരിയാന്‍ പഴയ സഹപാഠികള്‍ തിരക്കുകൂട്ടുകയും ചെയ്‌തു.
പോലീസ് കംപ്ലെയിന്റ് അതോറിട്ടി ഉത്തരമേഖല ചെയര്‍മാന്‍ ഗോപിക്കുട്ടന്‍, വിജിലന്‍സ് നോര്‍ത്തേണ്‍ ട്രിബ്യുണല്‍ ജഡ്‌ജി എസ്. സുരേഷ്, ഡെപ്യൂട്ടി സ്‌പീക്കര്‍ ശക്‌തന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി. സാവിത്രി, കൊല്ലം ഡി.സി.സി. ജനറല്‍ സെക്രട്ടറി കെട്ടിടത്തില്‍ സുലൈമാന്‍, ജനതാദള്‍ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ് തോമസ്, അലുമിനി കമ്മിറ്റി കണ്‍വീനറും പി.എഫ്. ഓഫീസറുമായ ഗിരിജ, അസി. എക്‌സൈസ് കമ്മീഷണര്‍ ഗിരിജാദേവി എന്നിവര്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഓള് യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍ ഓള് യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍Posted on: 27 Jan 2015 കാര്‍ഡിഫ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള് യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 ന് നടക്കും.… Read More
ഊരാശാല ക്ഷേത്രത്തില്‍ ഉത്സവം Story Dated: Monday, January 26, 2015 04:28അരുണാപുരം: ഊരാശാല ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം 27 മുതല്‍ ഫെബ്രുവരി മൂന്ന് വരെ ആഘോഷിക്കും. 27-ന് രാവിലെ ഒന്‍പതിന് ഉച്ചപൂജ, വൈകുന്നേരം അഞ്ചരയ്ക്ക് ആചാര്യവരണ… Read More
തമ്പലക്കാട്ട് സംഘര്‍ഷം Story Dated: Monday, January 26, 2015 04:28കാഞ്ഞിരപ്പള്ളി: ചിറക്കടവ് തെക്കേത്തുകവലയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ തമ്പലക്കാട്ടും സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം.സംഘര്‍ഷത്തില്‍ തമ്പലക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമ… Read More
ചൂരക്കുളങ്ങര മകര ഭരണി ഉത്സവത്തിനു തുടക്കമായി Story Dated: Monday, January 26, 2015 04:28ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ദേവിക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തിനു തുടക്കമായി. 28ന് പുലര്‍ച്ചേ നടക്കുന്ന മുടിയേറ്റോടെ ഉത്സവത്തിനു സമാപിക്കും. രാവിലെ എട്ടിന് ക്ഷേത്രം… Read More
നഗരസഭ സി.ഡി.എസ് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് വിജയിച്ചു The site is currently not available due to technical problems. Please try again later. Thank you for your understanding.If you are the maintainer of this site, please check your database settings in the settings.php fil… Read More