121

Powered By Blogger

Monday, 15 December 2014

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് മരുമകള്‍ ജീവനാംശം നല്‍കാന്‍ ഉത്തരവ്‌











Story Dated: Monday, December 15, 2014 01:15


തിരുവനന്തപുരം: സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി നേമം പോലീസ്‌ സേ്‌റ്റഷനില്‍ പോലീസ്‌ കോണ്‍സ്‌റ്റബിളായിരിക്കെ മരിച്ച മോഹനന്‍നായരുടെ അമ്മയ്‌ക്ക് മരുമകള്‍ പ്രതിമാസം 750 രൂപ വീതം നല്‍കാന്‍ ആര്‍.ഡി.ഒ ഉത്തരവായി.


മരിച്ച മോഹനന്‍നായരുടെ അമ്മയെയും അച്‌ഛനെയും സംരക്ഷിക്കാമെന്ന ഉറപ്പിലാണ്‌ മകന്റെ ജോലിയും മറ്റ്‌ ആനുകൂല്യങ്ങളും മരുമകള്‍ക്ക്‌ നല്‍കിയതെന്ന്‌ മോഹനന്‍നായരുടെ അമ്മ നരുവാമൂട്‌ മുക്കുനട സ്വദേശി സരസമ്മ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 1990 ല്‍ പ്രതിമാസം 200 രൂപ മരുമകള്‍ നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. എന്നാല്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പെന്‍ഷനായ മരുമകള്‍ തങ്ങളെ ഒരുരൂപ പോലും നല്‍കാതെ വഞ്ചിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.


ജസ്‌റ്റിസ്‌ ജെ.ബി. കോശി ആര്‍.ഡി.ഒ യില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ 2014 ഒക്‌ടോബര്‍ മുതല്‍ സരസമ്മക്ക്‌ പ്രതിമാസം 750 രൂപ വീതം ജീവനാംശം നല്‍കാന്‍ രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ആക്‌റ്റ് 2007 അനുസരിച്ച്‌ ആര്‍.ഡി.ഒ യുടെ നേതൃത്വത്തിലുള്ള മെയിന്റനന്‍സ്‌ ട്രൈബ്യൂണല്‍ ഉത്തരവായി.










from kerala news edited

via IFTTT