Story Dated: Tuesday, December 16, 2014 07:26
ബാലരാമപുരം: പരിഹാരമാകാതെ കിടക്കുന്ന കേളേശ്വരത്തെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് പള്ളിച്ചല്‍, കല്ലിയൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മിനിഞ്ഞാന്ന് നടന്ന റോഡുപരോധം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. പ്രവര്‍ത്തകര്‍ റോഡിനു കുറുകെ കസേരകളിട്ടിരുന്നാണ് ഉപരോധം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നേമം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെയും തിരുവനന്തപുരം അഡീഷണല്‍ തഹസില്‍ദാര്‍ രാജദാസ്, എ.എക്‌സ്.ഇ, കല്ലിയൂര്‍ ശ്രീധരന്‍, ആര്‍.എസ്. പ്രശാന്ത്, സി. വിദ്യാധരന്‍, മെമ്പര്‍മാരായ എ. മിനി, മല്ലിക, ശിവകുമാര്‍ എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
പുതിയ ഓട നിര്‍മ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതുവരെ മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്‌ത് മാറ്റാനാണ് തീരുമാനം. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ വിവരം പള്ളിച്ചല്‍ വില്ലേജ് ഓഫീസറെ അറിയിച്ച് വില്ലേജ് ഓഫീസര്‍ വെള്ളം പമ്പ് ചെയ്‌തുമാറ്റുന്നതിന് നടപടിസ്വീകരിക്കണം. കഴിഞ്ഞ ദിവസം ഉച്ചയോടെ സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പെരിങ്ങമ്മല പുന്നമൂട് വരെ സമരക്കാര്‍ പ്രകടനം നടത്തിയാണ് പിരിഞ്ഞുപോയത്. കഴിഞ്ഞ രണ്ടു ദിവസവും പുന്നമൂട്, പെരിങ്ങമ്മല വരെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു.
from kerala news edited
via IFTTT