121

Powered By Blogger

Monday, 15 December 2014

സ്‌നേഹ നിലാവിന്റെ തണലില്‍











Story Dated: Tuesday, December 16, 2014 01:30


മലപ്പുറം: പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ കുറിച്ച്‌ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ യഹ്‌യ തളങ്കര രചിച്ച കവിതകളുടെ സംഗീതാവിഷ്‌കാരം സ്‌നേഹനിലാവ്‌ പുറത്തിറങ്ങി. തനിക്കേറെ ഇഷ്‌ടപ്പെട്ട ജനകീയ നേതാവായിരുന്നു തങ്ങളെന്നും അദ്ദേഹവുമായുള്ള അടുപ്പം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതു കൊണ്ടാകാം തങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ കൈവിരല്‍ തുമ്പിലൂടെ അറിയാതെ ഒഴുകിയതും ഇതു കേരളത്തിലെ അറിയപ്പെടുന്ന ഗായകരെ കൊണ്ടു ആലാപനം ചെയ്ിയക്കാനായതുമെന്ന്‌ യഹ്‌യ തളങ്കര പറഞ്ഞു.

ഇതില്‍ നിന്നുള്ള വരുമാനം ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുടുംബത്തിന്‌ നിര്‍മിക്കുന്ന ബൈത്തുറഹ്‌മയിലേക്ക്‌ നല്‍കാനാണു സംഘാടകരുടെ തീരുമാനം.


ദൂബൈയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍ സിനിമാനടന്‍ മാമുക്കോയക്ക്‌ നല്‍കിയാണു സി.ഡി പ്രകാശനം ചെയ്‌തത്‌. ചടങ്ങില്‍ യു.എ.ഇ: കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹം എളേറ്റില്‍, ഡോ പുത്തൂര്‍ റഹ്‌മാന്‍ പങ്കെടുത്തു. പ്രശസ്‌ത ഗായകരായ ഡോ: എം.കെ മുനീര്‍, കണ്ണൂര്‍ ഷരീഫ്‌, അഫ്‌സല്‍, രഹ്ന, റംഷി അഹമ്മദ്‌ എന്നിവരാണു ശ്രവ്യമനോഹരമായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. സംഗീതം: കോഴിക്കോട്‌ അബൂബക്കര്‍. ചന്ദ്രിക മലപ്പുറംഫോട്ടോഗ്രാഫര്‍ പി.ഷീസീറാണു സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ഓര്‍ക്കസ്‌ട്രേഷന്‍ ശശി കൃഷ്‌ണ.










from kerala news edited

via IFTTT