121

Powered By Blogger

Monday, 15 December 2014

ശിശുക്ഷേമസമിതിയില്‍ നടക്കുന്നത്‌ അടിമവേല











Story Dated: Tuesday, December 16, 2014 07:26


തിരുവനന്തപുരം: സംസ്‌ഥാന ശിശുക്ഷേമസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രഷുകളില്‍ നടക്കുന്നത്‌ അടിമവേലയാണെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി. ശിശുക്ഷേമസമിതി നടത്തുന്ന ക്രഷുകളില്‍ ബാലസേവികയ്‌ക്കും ആയക്കും അണ്‍സ്‌കില്‍ഡ്‌ തൊഴിലാളിക്ക്‌ നല്‍കുന്ന മിനിമം വേതനം പോലും നല്‍കുന്നില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇവരുടെ വേതനത്തെ കുറിച്ച്‌ പറയുന്നത്‌ സംസ്‌ഥാനത്തിനു തന്നെ നാണക്കേടാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.


ഇതുസംബന്ധിച്ച്‌ സര്‍ക്കാരിനുവേണ്ടി ചീഫ്‌ സെക്രട്ടറിയും ശിശുക്ഷേമസമിതി സെക്രട്ടറിയും സാമൂഹികനീതി വകുപ്പ്‌ സെക്രട്ടറിയും ജനുവരി 15 നകം വിശദീകരണം സമര്‍പ്പിക്കണം. ബാലസേവികയ്‌ക്ക് 1200 രൂപയും ആയക്ക്‌ 800 രൂപയുമാണ്‌ മാസവേതനം. ഒരു കുട്ടിക്ക്‌ പോഷകാഹാരച്ചെലവായി 2.08 രൂപയാണ്‌ ഒരു ദിവസം ശിശുക്ഷേമസമിതി നല്‍കുന്നത്‌. നാലുദശകങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ സ്‌ഥിതിയാണിത്‌.


അതേസമയം സാമൂഹ്യനീതി വകുപ്പിന്‌ കീഴിലുള്ള അംഗനവാടികളിലെ അധ്യാപകര്‍ക്ക്‌ 5000 രൂപ മാസവേതനം ലഭിക്കുന്നതായി പരാതിക്കാര്‍ പറയുന്നു. ദിവസം രണ്ടു രൂപയ്‌ക്ക് എന്തു പോഷകാഹാരമാണ്‌ കുട്ടികള്‍ക്ക്‌ വാങ്ങിനല്‍കേണ്ടതെന്നും പരാതിയില്‍ ചോദിക്കുന്നു. പി. തമ്പായി, ബേബി പുത്തലത്ത്‌, ടി.പി.സുമ, കെ.കെ.രസിത എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി.










from kerala news edited

via IFTTT