121

Powered By Blogger

Monday, 15 December 2014

തൊഴിലുറപ്പ്‌ തൊഴിലാളികള്‍ ഉപരോധ സമരം നടത്തി











Story Dated: Tuesday, December 16, 2014 01:30


ആനക്കര: കപ്പൂരിലെ എന്‍.ആര്‍.ഇ.ജി.എസ്‌ തൊഴിലാളികള്‍ ബി.പി.ഒയുടെ ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി. മാസങ്ങളായി തൊഴിലാളികള്‍ക്ക്‌ വേതനം ലഭിച്ചിരുന്നില്ല. കപ്പൂര്‍ പഞ്ചായത്ത്‌ ഒഴികെയുള്ള മറ്റു പഞ്ചായത്ത്‌ കള്‍ക്ക്‌ തുക അനുവദിച്ചപ്പോഴും കപ്പൂരിന്‌ ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപ കിട്ടിയിരുന്നില്ല. തുടര്‍ന്നാണ്‌ കപ്പൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എച്ച്‌. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും തൊഴിലാളികളും ഉള്‍പടെ ബ്ലോക്ക്‌ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.പി.ഒയുടെ ഓഫിസ്‌ ഇന്നലെ ഉപരോധിക്കാനെത്തിയത്‌.


ചുമതലയുള്ള ബ്ലോക്ക്‌ പ്രോജക്‌ട് ഓഫീസര്‍ പാലക്കാട്ടേക്കെന്നു പറഞ്ഞ്‌ കീഴുദ്യോഗസ്‌ഥന്‌ ചുമതല നല്‍കി ഓഫീസ്‌ വിട്ടിരുന്നു. തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എം. അബ്‌ദുള്ളകുട്ടി പ്രശ്‌നത്തില്‍ ഇടപെട്ട്‌ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ കപ്പൂരിന്റെ കുടിശ്ശിക തുക 17ന്‌ തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിക്കാമെന്ന ഉറപ്പ്‌ ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചതിനെ തുടന്ന്‌ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പി. മൊയ്‌തുണ്ണി, അബൂട്ടി, ശിവദാസന്‍, ശിവന്‍, രാജന്‍, സുജിത, പി.പി. സക്കീര്‍, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT