121

Powered By Blogger

Monday, 15 December 2014

പാലായില്‍ കൈരളി കരകൗശല കൈത്തറി വിപണനമേള തുടങ്ങി











Story Dated: Tuesday, December 16, 2014 06:29


പാലാ: സര്‍ക്കാര്‍ സ്‌ഥാപനമായ സംസ്‌ഥാന കരകൗശല വികസന കോര്‍പറേഷന്റെ കോട്ടയം സെയില്‍സ്‌ യൂണിറ്റായ കൈരളിയുടെ കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ചു. ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ മേള ഉദ്‌ഘാടനം ചെയ്‌തു.കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ കെ.എ രാമന്‍ അധ്യക്ഷത വഹിച്ചു. കരകൗശല കൈത്തറി രംഗത്തുള്ള തൊഴിലാളികളുടെ ഉന്നമനത്തിനായി കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ ഡിസൈനുകളില്‍ ഓരോ ജില്ലാ അടിസ്‌ഥാനത്തിലും പരിശീലന ക്‌ളാസുകള്‍ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവരുടെ ഉല്‌പ്പന്നങ്ങള്‍ കോര്‍പ്പറേഷന്‍ വാങ്ങി വിപണിയിലെത്തിക്കുമെന്നും മാനേജിംഗ്‌ ഡയറക്‌ടര്‍ പറഞ്ഞു.


കോട്ടയം,കൊച്ചി, കാസര്‍കോട്‌, തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളില്‍ സര്‍ക്കാരിന്റെ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിലും പങ്കാളികളായിട്ടുണ്ട്‌. ദേശീയ ഗയിംസിന്‌ കോര്‍പ്പറേഷനില്‍ നിന്നുള്ള ഗിഫ്‌റ്റുകള്‍ കായികതാരങ്ങള്‍ക്ക്‌ നല്‍കാന്‍ സര്‍ക്കാരുമായി ധാരണയിലായതായും എം.ഡി പറഞ്ഞു. റ്റനഗരസഭാ കൗണ്‍സിലര്‍ ജോജോ കുടക്കച്ചിറ, സന്തോഷ്‌മണര്‍കാട്‌, കോട്ടയം കൈരളി മാനേജര്‍ പി.എ. ചാക്കോ, സി. വിമല,അനുരാജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്‌ നാല്‌പതില്‍പരം കരകൗശല കലാകാരന്മാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്‌..


വീട്ടി, ചന്ദനം, കുമ്പിള്‍, പിത്തള, ഓട്‌, അലുമിനിയം തുടങ്ങിയവയിലുള്ള ശില്‌പങ്ങള്‍, അലങ്കാരവസ്‌തുക്കള്‍, മേന്മേയേറിയ ബഡ്‌ഷീറ്റുകള്‍, കുഷ്യന്‍ കവറുകള്‍, സോഫാ ബാക്ക്‌, ബംഗാള്‍ കോട്ടണ്‍സാരികള്‍, മധുര ചുങ്കിടി സാരികള്‍, ഖാദി കുര്‍ത്തകള്‍, ഖാദി ഷര്‍ട്ടുകള്‍, ലേഡീസ്‌ ടോപ്പുകള്‍, നൈറ്റികള്‍, തിരുപ്പൂര്‍ ബനിയനുകള്‍, ചുരിദാറുകള്‍, ഹൈദരാബാദ്‌ പേള്‍സ്‌, സെമി പ്രഷ്യസ്‌ സ്‌റ്റോണ്‍ ജ്യൂവല്ലറി, കറിക്കത്തികള്‍, ചിരട്ടയില്‍ തീര്‍ത്ത ഉല്‌പന്നങ്ങള്‍, ചന്നപട്ടണം ടോയ്‌സ്, ചന്ദനത്തൈലം, രാമച്ചം ഉല്‌പന്നങ്ങള്‍,


ആയുര്‍വ്വേദ ഉല്‌പന്നങ്ങള്‍, മണ്‍ചട്ടികള്‍, പൈതൃക പട്ടികയില്‍ സ്‌ഥാനം നേടിയ ആറന്മുള കണ്ണാടികള്‍, മ്യൂറല്‍, രവിവര്‍മ്മ ചിത്രങ്ങള്‍ തുടങ്ങി നിരവധി കരകൗശല, കൈത്തറി ഉല്‌പന്നങ്ങള്‍ വിലയില്‍ പത്ത്‌ ശതമാനം റിബേറ്റോടെ മേളയില്‍ ലഭിക്കും. ഡിസംബര്‍ 28 വരെ രാവിലെ പത്ത്‌ മുതല്‍ വൈകിട്ട്‌ എട്ട്‌ വരെയാണ്‌ പ്രദര്‍ശനം. ഞായറാഴ്‌ചകളിലും അവധി ദിവസങ്ങളിലും പ്രദര്‍ശനവും വില്‌പനയും ഉണ്ടായിരിക്കും. സൗജന്യമാണ്‌.










from kerala news edited

via IFTTT