121

Powered By Blogger

Wednesday, 22 April 2020

കോവിഡ്: ഉത്തേജക പാക്കേജില്ലെങ്കിൽ വ്യവസായങ്ങൾ തിരുച്ചുവരില്ല

ന്യൂഡൽഹി: ഉചിതമായ സാമ്പത്തിക പാക്കേജുമായി സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ നല്ലൊരുഭാഗം വ്യവസായങ്ങളും തിരിച്ചുവരവില്ലാത്തവിധം തകരുമെന്ന് സർവേ. ഈ സാമ്പത്തികവർഷം ബിസിനസിൽ ഗുണകരമായി എന്തെങ്കിലും സംഭവിക്കുമെന്ന് 70 ശതമാനം വ്യവസായികളും വിശ്വസിക്കുന്നില്ല. മിക്കകമ്പനികളും ചെലവും ജോലിക്കാരുടെ എണ്ണവും കുറയ്ക്കുമെന്ന് പറഞ്ഞതായും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (ഫിക്കി) ധ്രുവ അഡ്വൈസേഴ്സും സംയുക്തമായി നടത്തിയ സർവേ ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടൽ കാരണം കുറച്ചാഴ്ചകളായി ഇന്ത്യൻ വ്യവസായമേഖലയിലുണ്ടായത് മുമ്പെങ്ങുമില്ലാത്ത തകർച്ചയാണ്. ബിസിനസിനെ വളരെ വലിയതോതിൽ ബാധിച്ചെന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 380 കമ്പനികളെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 72 ശതമാനവും അവകാശപ്പെട്ടത്. അതിനാൽ, ഉടൻതന്നെ ശക്തമായ സാമ്പത്തിക പാക്കേജുമായി സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ തിരിച്ചുകയറാനാവാത്തവിധം നല്ലൊരുഭാഗം വ്യവസായങ്ങളും തകരും -സർവേ അഭിപ്രായപ്പെട്ടു. വ്യവസായങ്ങൾ കുറച്ച് ദശാബ്ദങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണ് മഹാമാരിയെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പറഞ്ഞു. അതിനാൽ സംരംഭങ്ങൾ, ജോലികൾ, ജോലിക്കാർ എന്നിവരെ സംരക്ഷിക്കാൻ കാര്യമായ പദ്ധതി ഉടൻ വേണം. ആത്മവിശ്വാസം വർധിപ്പിക്കാൻ തുടർച്ചയായ സഹായങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. വിവിധ ബിസിനസുകൾ ഫണ്ട് സംഘടിപ്പിക്കാനും നിക്ഷേപം നടത്താനുമെല്ലാം പദ്ധതി തയ്യാറാക്കിയത് കോവിഡ് കാരണം പിന്നാക്കംപോകുമെന്ന് ധ്രുവ അഡ്വൈസേഴ്സ് സി.ഇ.ഒ. ദിനേശ് കനാബർ പറഞ്ഞു. പലിശകുറഞ്ഞ വായ്പ, നികുതി റീഫണ്ടുകൾ തുടങ്ങിയവ നൽകിക്കൊണ്ട് എത്രയും വേഗം ബിസിനസുകൾ സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണംചെയ്ത ബിസിനസ് പദ്ധതികൾ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ മാറ്റിവെക്കേണ്ടിവരുമെന്ന് 61 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരുവർഷത്തിലേറെ മാറ്റിവെക്കേണ്ടിവരുമെന്നാണ് 33 ശതമാനം കമ്പനികൾ പറഞ്ഞത്. ഫണ്ട് സ്വരൂപണ പദ്ധതികൾ ആറുമാസംമുതൽ ഒരുവർഷത്തേക്ക് മാറ്റിവെച്ചതായി 60 ശതമാനവും അറിയിച്ചു. 25 ശതമാനം കമ്പനികൾ അത്തരം പദ്ധതി ഉപേക്ഷിച്ചു. കമ്പനികൾ ചെലവുചുരുക്കൽ പദ്ധതികളുമായി മുന്നോട്ടുപോകും. ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവയിൽ കുറവുവരുത്തും. സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലാകും മുഖ്യമായും ശമ്പളം കുറയ്ക്കുക. അതേസമയം, കോവിഡിനെതിരായ പോരാട്ടം വിജയം കാണുമെന്നുതന്നെയാണ് വ്യവസായികൾ വിശ്വസിക്കുന്നത്.

from money rss https://bit.ly/2VvLKTS
via IFTTT