121

Powered By Blogger

Wednesday, 22 April 2020

ഫേസ്ബുക്ക് റിലയന്‍സ്‌ ജിയോ ഡീല്‍: ആര്‍ക്കാണ് നേട്ടം?

ലോകത്തെതന്നെ ഏറ്റവുംവലിയ ടെക്നോളജി കമ്പനിയായ ഫേസ് ബുക്ക് റിലയൻസ് ജിയോയിൽ 43,574 കോടി രൂപ(5.7 ബില്യൺ ഡോളർ)നിക്ഷേപിക്കുന്നു.ഫേസ്ബുക്ക് നടത്തുന്ന നിക്ഷേപത്തിൽ 15,000 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിനാണ് ലഭിക്കുക. ബാക്കി 28,000 കോടിയോളം റിലയൻസ് ഇൻഡസ്ട്രീസ് ഡിജിറ്റൽ ബിസിനസിൽ മുടക്കിയിട്ടുള്ളതുക പിൻവലിക്കുന്നതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ടെലികോം ഡിജിറ്റൽ മേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുന്നതിനുള്ള നീക്കം റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെതന്നെനടത്തിയിരുന്നു. വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവയെ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനുവണ്ടിയാണ് രൂപീകരിച്ചത്. മൊബൈൽ ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഈ പ്ലാറ്റ്ഫോമിനുകീഴിലാണ്. നിലവിൽ ജിയോ പ്ലാറ്റ്ഫോമിനുള്ള ബാധ്യത മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിലേയ്ക്കമാറ്റും. ഇതിനായി റിലയൻസ് ഇൻഡ്സട്രീസിന് ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരിയാക്കിമാറ്റാവുന്ന 108,000 കോടിരൂപയുടെ പ്രിഫറൻസ് ഷെയറുകൾ ലഭിക്കും. HOLDING STRUCTURE RELIANCE INDUSTRIES​ JIO PLATFORMS Reliance Jio Infocomm Other Investments Wireless Haptic Home Broadband JioSaavn Enterprise Radisys Hathway Den Others ലോകത്തെവിടെയുമുള്ള ഒരു ടെക്നോളജി കമ്പനി നടത്തുന്ന ന്യൂനപക്ഷ ഓഹരികൾക്കായുള്ള ഏറ്റവും വലിയ നിക്ഷേപമായി കരാറിനെ വിശേഷിപ്പിക്കാം. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമായുള്ള ലോകത്തെതന്നെ ഏറ്റവുംവലിയ കമ്പനിയായി മാർക്ക് സക്കർബർഗിന്റെ ഫേസ്ബുക്ക് മാറും. ആൽഫബെറ്റ്, ടെൻസെന്റ് ഹോൾഡിങ്സ്, ആലിബാബ ഗ്രൂപ്പ് തുടങ്ങിയ കടബാധ്യയില്ലാത്ത ലോകോത്തര കമ്പനികളുടെ നിലവാരത്തിലേയ്ക്ക് ഡിജിറ്റൽ ബിസിനസിനെ ഉയർത്തുകയാണ് റിലയൻസിന് ഫേസ്ബുക്കുമായുള്ള കരാറിനുപിന്നിലുള്ള ഒരുലക്ഷ്യം. സ്മാർട്ട്ഫോണിന്റെ വർധിച്ചവരുന്ന ഉപയോഗത്തിലൂടെ ഇ-കൊമേഴ്സ് മേഖല അതിവേഗം വളരുന്നരാജ്യത്ത് ഫേസ്ബുക്കിന് റിലയൻസ് റീട്ടെയിൽ പ്ലാറ്റ്ഫോമായ ജിയോമാർട്ടുമായുള്ള കരാർ വൻതോതിൽ ഗുണംചെയ്യും. വാട്ട്സാപ്പുമായി ചേർന്നുള്ള വിപണന തന്ത്രമായിരിക്കും രാജ്യത്ത് പരീക്ഷിക്കുക. രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യവസായ-വ്യാപാര സംരംഭങ്ങളും ചെറുകിട കച്ചവടക്കാരുമായി ചേർന്നുള്ള വൻഇടപാടാണ് ജിയോ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്സാപ്പിന് 400 മില്യണിലേറെ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ജിയോയ്ക്കാകട്ടെ 380 മില്യണും. അതിനെല്ലാംപുറമെയാണ് മുകേഷ് അംബാനിയ്ക്ക് രാഷ്ട്രീയ നേതൃത്തവുമായുള്ള അടുത്തബന്ധം. കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിക്കിപീഡിയ ഉൾപ്പടെയുള്ള പ്രധാന വെബ്സേവനങ്ങൾ സൗജന്യമായി നൽകാൻ 2016ൽ ഫേസ് ബുക്ക് നടത്തിയശ്രമം വിവാദമാകുകയും രാജ്യം അതിന് തടയിടുകുയുചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ ഫേസ്ബുക്കിന് പുതിയൊരുലോകം തുറന്നുകിട്ടുകയാണ്. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ സമയത്താണ് ഈ ഡീലെന്നതും ശ്രദ്ധേയമാണ്. റിലയൻസിന്റെ എനർജി യൂണിറ്റ് വൻപ്രതിസന്ധിയാണ് നേരിടുന്നത്. 1,53,132 കോടി രൂപയാണ് 2019 ഡിസംബറിലെ കണക്കുപ്രകാരം കമ്പനിയുടെ ബാധ്യത. ലോകത്തിലെതന്നെ വലിയ എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ റിലയൻസിന്റെ കടം 2020-21 സാമ്പത്തികവർഷത്തിൽ സീറോയാക്കാനും അംബാനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ 20ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് കൈമാറാനുള്ള ശ്രമംനടത്തിയെങ്കിലും ഫലംകണ്ടിട്ടില്ല. ഇനി അതിനുള്ള സാധ്യത വിദൂരമാണ്. ഡിജിറ്റൽ ബിസിനസിനായി വിപണിയിലറക്കിയ നിക്ഷേപം ഫേസ്ബുക്കുമായുള്ള കരാറിലൂടെ ഒരുപരിധിവരെ തിരിച്ചെടുക്കാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. antony@mpp.co.in

from money rss https://bit.ly/2XUAnGn
via IFTTT