121

Powered By Blogger

Tuesday, 11 August 2020

പാഠം 86: നിക്ഷേപത്തിലെ റിസ്‌ക് എന്താണെന്നും എങ്ങനെ മറികടക്കാമെന്നും അറിയാം

പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ശ്രീജിത്ത് ജോണിനോടുപറയാറുള്ളൂ. ഓഹരിയിൽ നിക്ഷേപിച്ച് ശ്രീജിത്തിനെപ്പോലെ ഒരുനാൾതാനും പണക്കാരനാകുമെന്ന് ജോൺ മനസിലുറപ്പിച്ചു. ജോലിയിൽനിന്ന് വിരമിക്കാറായ അദ്ദേഹംഅപ്പോൾ ലഭിക്കുന്ന പണം ഓഹരിയിലിറക്കി വൻനേട്ടംകൊയ്യാമെന്ന് കണക്കുകൂട്ടി. അതിനായി പ്രമുഖ ബ്രോക്കിങ് ഹൗസുവഴി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തു. വിരമിച്ചശേഷം ലഭിച്ചതുകയിൽ 10 ലക്ഷത്തോളം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. അതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഓഹരിയിൽ മുടക്കിയകാശിൽ 40ശതമാനത്തിലേറെ നഷ്ടമുണ്ടായി. മനംനൊന്ത അദ്ദേഹം കിട്ടിയകാശിന് ഓഹരികൾവിറ്റ് ബാങ്ക് സ്ഥിരനിക്ഷേപമാക്കി. പണംമാത്രമല്ല മനസമാധാനവും പോയി, വീട്ടുകാരുടെ പഴിയുംകേട്ടു. ജോണിന് സംഭവിച്ചത് നിക്ഷേപിക്കുംമുമ്പ് പദ്ധതിയുടെ ഗുണങ്ങളും അതോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കണം. നഷ്ടമുണ്ടായാൽ അതേറ്റെടുക്കാനുള്ള കഴിവുണ്ടോ(റിസ്ക് ടോളറൻസ്)യെന്നും പരിശോധിക്കണം. വിപണിയുമായി ബന്ധപ്പട്ട നിക്ഷേപ പദ്ധതികൾക്കെല്ലാം നഷ്ടസാധ്യതയുണ്ട്. റിസ്ക് എടുക്കുന്നതുകൊണ്ടാണ് മറ്റൊരു പദ്ധതിയിൽനിന്നും ലഭിക്കാത്ത നേട്ടം സ്വന്തമാക്കാൻകഴിയുന്നത്. റിസ്ക് ടോളറൻസ് എന്താണെന്നുപോലും അറിയാതെയാണ് ജോൺ ഓഹരിയിൽ നിക്ഷേപിക്കാനിറങ്ങിയത്. താഴ്ന്ന റിസ്ക് ടോളറൻസുള്ളവർ ഓഹരി നിക്ഷേപത്തിനിറങ്ങരുത്. ഓഹരിയുടെ വിലതാഴുമ്പോൾ ആശങ്കാകുലനായി പെട്ടെന്ന് വിറ്റൊഴിവാക്കി കിട്ടിയകാശുംകൊണ്ട് പിൻവലിയാനാകും ഇത്തരക്കാർ ശ്രമിക്കുക. എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്ന് നിക്ഷേപർ വിലയിരുത്തണം. പ്രായം, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, സാമ്പത്തിക ബാധ്യതകൾ എന്നിവ വിലയിരുത്തി നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള കഴിവ് മനസിലാക്കാം. എങ്ങനെ വിലയിരുത്താം നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള മനോഭാവമുണ്ടോയെന്ന് കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ഇതിന് പൊതുവായി രണ്ടുരീതികളാണ് സ്വീകരിച്ചുവരുന്നത്. നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അവബോധവും അനുഭവജ്ഞാനവുമാണ് ആദ്യത്തേത്. പോർട്ട്ഫോളിയോയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ നിക്ഷേപകന്റെ മാനസികാവസ്ഥിയിലുണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതാണ് രണ്ടാമത്തെ രീതി. ചോദ്യാവലി ഉപയോഗിച്ചാണ് ഇതുകണ്ടെത്തുന്നത്. നിക്ഷേപകന്റെ നിലവിലെ മനോഭാവം, വൈകാരികനില, പ്രായം, ആശ്വാസ നില, ജീവിതാവസ്ഥ, പോർട്ട്ഫോളിയോയുടെ വലുപ്പം, വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിയാണ് ചോദ്യങ്ങളിലൂടെ വിലയിരുത്തുക. വിപണിയിൽ ഉയർച്ചതാഴ്ചകളുണ്ടാകുമ്പോൾ എന്താകും മനോനിലയെന്ന് ഇതിലൂടെ മനസിലാക്കാനാകും. എന്തുകൊണ്ട് വിലയിരുത്തണം ആസ്തി വിഭജനത്തിലൂടെ ഉത്തമമായ ഒരു നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിന് റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അപകടസാധ്യത മനസിലാക്കാതെ ട്രക്കിങിന് പോകുന്നതുപോലെയാണ് റിസ്ക് ടോളറൻസ് വിലയിരുത്താതെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നത്. കുത്തനെയുള്ള കയറ്റയിറക്കങ്ങളും അപകടസാധ്യതയും ട്രക്കിങിന് പോകുന്നവർ മുന്നിൽകാണണം. അതുപോലെതന്നെ, നിക്ഷേപിച്ച ഓഹരിയുടെ മൂല്യമിടിയുമ്പോൾ എന്താകും നിങ്ങളുടെ മനോഭാവം? സാഹസികമായി നേരിടാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ യോഗ്യനായി എന്നുചുരുക്കം. മറിച്ചാണെങ്കിൽ, വിപണി അപ്രതീക്ഷിതമായി കൂപ്പുകുത്തുമ്പോൾ കുറഞ്ഞവിലയിൽ ഓഹരികൾ വിറ്റ് രക്ഷപ്പെടാനാകും ശ്രമം. ലക്ഷ്യത്തിലെത്താൻ ആവശ്യമായ റിസ്ക് എടുക്കാനുള്ള മനോഭാവമില്ലെങ്കിൽ സുരക്ഷിതമായി ഇടപെടാനാണ് താൽപര്യമെന്ന് വ്യക്തം. അവർക്ക് ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപം യോജിക്കില്ലെന്ന് മനസിലാക്കുക. മികച്ചവരുമാനം നേടുന്നതിന് കുറച്ചുകൂടി റിസ്ക് എടുക്കാനാണ് മനസുപറയുന്നതെങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ അത് നിങ്ങളെ മുന്നോട്ടുനയിക്കും. വ്യത്യസ്ത പദ്ധതികളിൽ ആസ്തികൾ വിഭജനംനടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. റിസ്ക് എടുക്കാനുള്ള കഴിവ് വിലിയിരുത്തിയാൽ എല്ലാം ശുഭകരമാകുമെന്നതിന് ഇവിടെ അർഥമില്ല. പ്രതിസന്ധി എങ്ങെനെ നേരിടാമെന്നുമനസിലാക്കി അതിലൂടെ മികച്ചനേട്ടം ഉണ്ടാക്കാനുള്ള സാധ്യത സ്വായത്തമാക്കുകയും ചെയ്യുമ്പോഴാണ് മികച്ചനിക്ഷേപകനാകാൻ കഴിയുക. റിസ്കിനോടുള്ള മനോഭാവം നിക്ഷേപകന് സുഖമമായി(പ്രയാസമില്ലാതെ)വഹിക്കാൻ കഴിയുന്ന നഷ്ടത്തിന്റെ തോത് മനസിലാക്കുക. എടുക്കാൻകഴിയുന്ന റിസ്കിന്റെ വ്യാപ്തിയും അറിഞ്ഞിരിക്കണം. വിപണിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളെക്കുറിച്ചും അവയുടെ നേട്ട-നഷ്ട ചരിത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയെന്നതാണ് റിസ്ക് ടോളറൻസ് കണക്കാക്കാനുള്ള വഴി. അപകടസാധ്യതയുള്ള ആസ്തികളെക്കുറിച്ചുള്ള ബോധ്യവും നിക്ഷേപകന്റെ വൈകാരികതലവും ബന്ധപ്പെട്ടുകിടക്കുന്നു. അതുമനസിലാക്കുന്നതിനാണ് ചോദ്യാവലി പ്രയോജനപ്പെുടത്തുന്നത്. feedbacks to: antonycdavis@gmail.com മുകളിൽ വിശദമാക്കിയ ഏതെങ്കിലുമൊരു മാർഗത്തിലൂടെയോ രുണ്ടും ഉപയോഗിച്ചോ റിസ്ക് ടോളറൻസ് വിലയിരുത്താനാകും. സ്വയംവിലയിരുത്താനായില്ലെങ്കിൽ വിദഗ്ധനായ സാമ്പത്തിക ആസുത്രകന്റെ ഉപദേശംതേടാം.

from money rss https://bit.ly/3aihmSs
via IFTTT