121

Powered By Blogger

Tuesday, 11 August 2020

സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തിൽ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എസ്ബിഐ, എംആൻഡ്എം, ടിസിഎസ്, മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടൈറ്റാൻ, പവർഗ്രിഡ്, എൻടിപിസി, ഒഎൻജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അരബിന്ദോ ഫാർമ, അശോക് ലൈലാൻഡ്, ടാറ്റപവർ ഉൾപ്പടെ 137 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iwbFTL
via IFTTT

Related Posts:

  • രാജന്‍ മധേക്കര്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍കൊച്ചി:കേരളാ പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികൾ വഹിച്ചിരുന്ന രാജൻ കെ മധേക്കറെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി നിയമിച്ചു. 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മധേക്കർ 37 വർഷം കേന… Read More
  • ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനംഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ല… Read More
  • ഒരാഴ്ചകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 1,800 രൂപസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടർന്ന വിലയിൽ വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1,800 രൂപയുടെ കുറവാണുണ്ടായ… Read More
  • സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാംസംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂ… Read More
  • സ്വര്‍ണവലിയില്‍ ഇടിവ് തുടരുന്നു; പവന് 35,760 രൂപയായിസംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയ… Read More