121

Powered By Blogger

Monday, 24 May 2021

യെസ് ബാങ്കിന് താൽക്കാലിക ആശ്വാസം: എ.ടി 1 കടപ്പത്രക്കേസിൽ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

യെസ് ബാങ്ക് എടി1 ബോണ്ട് കേസിൽ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ. യെസ് ബാങ്ക് 25 കോടി രൂപയും മുൻ മാനേജിങ് ഡയറക്ടറായ വിവേക് കൻവാർ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവർ 50 ലക്ഷം രൂപവീതം പിഴയും നൽകണമെന്നസെബിയുടെ ഉത്തരവിനാണ് സ്റ്റേ. എടി1 കടപ്പത്രങ്ങൾ വിറ്റപ്പോൾ അതിലെ റിസ്ക് സബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നൽകാൻ സെബിയോട് നിർദേശിച്ചിട്ടുണ്ട്. ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി ഉയർന്നത്. പ്രതിസന്ധിനേരിട്ടപ്പോൾ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യമാണ് യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തിയത്. പദ്ധതിപ്രകാരം യെസ് ബാങ്ക് എടി 1 ബോണ്ട് വഴി സമാഹരിച്ച 8,415 കോടി രൂപ എഴുതിത്തള്ളിയിരുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ബോണ്ട് വിറ്റതിലൂടെ കോടികൾ നഷ്ടപ്പെട്ടെന്നാരോപിച്ച് നിക്ഷേപകർ വിവിധ കോടതികളെ സമീപിച്ചിരുന്നു. മുംബൈ ഹൈക്കോടതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. റീട്ടെയിൽ നിക്ഷേപകരെക്കൂടാതെ ഇന്ത്യബുൾസ് ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കൂടുതൽ മൂലധനംകണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി1 ബോണ്ടുകൾ. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം വാഗ്ദാനംചെയ്യുന്നവയുമാണ് ഈ വിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാട് നടത്താൻകഴിയും. ബണ്ടിലെ നിക്ഷേപം എഴുതിത്തള്ളിയതിനെ റിസർവ് ബാങ്കും അനുകൂലിക്കുന്നുണ്ട്.

from money rss https://bit.ly/3fkmiut
via IFTTT