121

Powered By Blogger

Monday, 24 May 2021

കോവിഡ് ആരോഗ്യ ഇൻഷുറൻസ്: ക്ലെയിം 23,000 കോടി കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് അനുബന്ധ ഇൻഷുറൻസ് ക്ലെയിമുകൾ 23,000 കോടി രൂപ കടന്നു. കോവിഡ് രണ്ടാംതരംഗത്തിൽ കേസുകൾ കുത്തനെ ഉയർന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 20 വരെ രാജ്യത്ത് 15.32 ലക്ഷം അപേക്ഷകളിലായി 23,715 കോടി രൂപയുടെ കോവിഡ് അനുബന്ധ ക്ലെയിം അപേക്ഷകളാണ് കമ്പനികൾക്കു ലഭിച്ചത്. ഇതിൽ 12,133 കോടി രൂപ വരുന്ന 12.59 ലക്ഷം ക്ലെയിം അപേക്ഷകൾ തീർപ്പാക്കി. ക്ലെയിമിന് അപേക്ഷിച്ചവരിൽ 1.13 ലക്ഷം രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. 22,461 പേർ മരിച്ചതായും കണക്കുകളിൽ പറയുന്നു. ബാക്കി 13.96 ലക്ഷം പേർ ആശുപത്രി വിട്ടിട്ടുണ്ട്.ഇത്തവണ ക്ലെയിം ചെയ്യുന്ന ശരാശരി തുക 95,000 രൂപയായി കുറഞ്ഞു. നേരത്തേയിത് 1,15,000 രൂപ വരെയായിരുന്നു. നേരത്തേ ശരാശരി ഒമ്പതു ദിവസമായിരുന്നു ആശുപത്രി വാസമെങ്കിൽ ഇത്തവണയിത് ആറു ദിവസമായി കുറഞ്ഞു. ശരാശരി ആശുപത്രിവാസം കുറഞ്ഞതാണ് ക്ലെയിം തുകയിലും കുറവുവരുത്തിയതെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ചികിത്സാരീതികൾ ഏകീകരിച്ചതാണ് ഇതിനു കാരണം. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്നതും ചികിത്സയ്ക്കായി ചെലവഴിക്കുന്ന ദിവസം കുറയാൻ കാരണമായി. കോവിഡ് അനുബന്ധ ആശുപത്രി കേസുകളിലെ ക്ലെയിമുകൾ ഒരു മണിക്കൂറിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയാണ് ക്ലെയിമുകളിലും മുന്നിൽ 5.51 ലക്ഷം അപേക്ഷകളിലായി 7,000 കോടി രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. 1.72 ലക്ഷം അപേക്ഷകളുമായി ഗുജറാത്ത് രണ്ടാമതും 1.28 ലക്ഷം അപേക്ഷകളുമായി കർണാടക മൂന്നാമതുമാണ്.

from money rss https://bit.ly/3yByKxn
via IFTTT