121

Powered By Blogger

Thursday, 11 February 2021

ഫ്രാങ്കളിന്റെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം 15 മുതല്‍ വിതരണംചെയ്യും: വിശദാംശങ്ങള്‍ അറിയാം

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഫെബ്രുവരി 15ന് തുടങ്ങുന്ന ആഴ്ചയിൽ നിക്ഷേപകർക്ക് തിരിച്ചുനൽകും. എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ അധികൃതർ വ്യക്തമാക്കി. നിക്ഷേപകർക്ക് എഎംസി കത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. കെവൈസി മാനദണ്ഡം പൂർത്തിയാക്കിയിട്ടുള്ള അക്കൗണ്ടുടമകൾക്കെല്ലാം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപം ക്രഡിറ്റ്ചെയ്യും. ഇതിനായി പ്രത്യേകം അക്കൗണ്ടുതന്നെ എസ്ബിഐ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്ഫർവഴിയാകും പണംനൽകുക. അതിന് കഴിയാത്തവർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് തപാൽവഴി അയച്ചുകൊടുക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 5,075.39 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625.36 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469.24 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രപയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 1025 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. പണംതിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ സ്റ്റേറ്റുമെന്റും എഎംസി നിക്ഷേപകർക്ക് നൽകും. മൂലധനനേട്ടവുമായി ബന്ധപ്പെട്ട നികുതി അറിയാനുള്ള സ്റ്റേറ്റ്മെന്റും ആവശ്യപ്പെട്ടാൽ കമ്പനി നൽകും. ഇതിനായി വെബ്സൈറ്റ് വഴിയോ കോൾ സെന്റർവഴിയോ ആവശ്യപ്പെടാം. നിക്ഷേപം പ്രൊസസ് ചെയ്യുന്ന തിയതിയിലെ എൻഎവിയനുസരിച്ചാകും പണം ലഭിക്കുക. 9,121.59 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി വീതിച്ചുനൽകുക. കേസിൽ ഫെബ്രുവരി 17നാണ് കോടതിൽ അടുത്തവാദംകേൾക്കൽ. ആറുഫണ്ടുകളിലായി 25,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി തിരിച്ചുനൽകാനുള്ളത്. Franklin to pay Rs 9,122 crore in the next week to the unitholders of the closed schemes

from money rss https://bit.ly/3tYLsnJ
via IFTTT

Related Posts:

  • സ്വര്‍ണവില വീണ്ടും 35,040 രൂപയിലെത്തിസ്വർണവില വീണ്ടും പവന് 35,000 കടന്ന് 35,040 രൂപയായി. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയിൽ 160 രൂപയുടെ വർധനവാണ് ചൊവാഴ്ചയുണ്ടായത്. മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്. അടുത്തദിവസംതന്നെ 3… Read More
  • സെന്‍സെക്‌സില്‍ 142 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളിൽ രണ്ടാംദിവസവും ആശ്വാസ നേട്ടം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 30344ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 8921ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 392 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 220 ഓഹരികൾ നഷ്ടത്തിലുമാ… Read More
  • സെന്‍സെക്‌സില്‍ 625 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 625 പോയന്റ് നേട്ടത്തിൽ 31960ലും നിഫ്റ്റി 186 പോയന്റ് ഉയർന്ന് 9341ലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മാരുതി സുസുകി, സൺ ഫാർമ… Read More
  • രൂപയുടെ മൂല്യം സമ്മര്‍ദത്തില്‍; വീണ്ടും റെക്കോഡ് താഴ്ചക്കടുത്തെത്തിഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയ്ക്കടുത്തെത്തി. രാവിലെ 76,28 നിലവാരത്തിലാണ് തുടക്കമെങ്കിലും താമസിയാതെ 76.43ലേയ്ക്ക് താഴ്ന്നു. കോവിഡ് വ്യാപനംമൂലം അടച്ചിടൽ തുടരുമെന്ന ആശങ്ക ഓ… Read More
  • സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാംമെൽബൺ: ലോകത്തിലെ വേഗതയേറിയ ഇന്റർനറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്ളിറ്റ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകൻ കഴിഞ്ഞത്. ഓസ്ട്രേലിയയിലെ മോണാഷ് യൂണിവേഴ്സിറ്റി… Read More