121

Powered By Blogger

Friday, 29 May 2020

6 മാസത്തെ മോറട്ടോറിയം: അധികമായി ബാങ്കിന് നല്‍കേണ്ടിവരിക 4.5 ലക്ഷം രൂപ

മൂന്നുമാസത്തേയ്ക്കുകൂടി വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടിയതോടെ 30 ലക്ഷം വായ്പയെടുത്തവർക്ക് അധികമായി അടയ്ക്കേണ്ടിവരിക 4.5 ലക്ഷംരൂപ. എസ്ബിഐയിൽനിന്ന് വായ്പയെടുത്ത 85 ലക്ഷത്തോളംപേരാണ് ഇതിനകം മോറട്ടോറിയം ആവശ്യപ്പെട്ടത്. അടുത്ത മൂന്നുമാസത്തേയ്ക്കുകൂടി ഇഎംഐ അടയ്ക്കുന്നത് നിർത്തിവെച്ചാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് എസ്ബിഐയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭവന-വാഹന വായ്പ ആദ്യത്തെ മൂന്നുമാസത്തെ മോറട്ടോറിയവും പിന്നീട് നീട്ടിയതുംകൂടി പരിഗണിച്ചാൽ വായ്പയെടുത്തവർക്കുണ്ടാകുന്ന ബാധ്യത ഇപ്രകാരമായിരിക്കും. 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 4.54 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 16 പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 36,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. മൂന്ന് ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. രണ്ടാംഘട്ട മോറട്ടോറിയംമാത്രംപ്രയോജനപ്പെടുത്തുന്നവർക്കുണ്ടാകുന്ന ബാധ്യത: 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 2.34 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 8പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 19,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. ഒന്നരമാസത്തെ ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. പ്രതിമാസ വായ്പാതുക അടയ്ക്കാൻ കഴിവുള്ളവർ മോറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അത്തരക്കാർ ബാങ്കിനെ ഇക്കാര്യം അറിയിക്കേണ്ടതില്ല. ഇഎംഐ അടയ്ക്കുന്നത് തുടരുകമാത്രം ചെയ്താൽമതി. മോറട്ടോറിയം ആവശ്യമുള്ളവർക്ക് എസ്എംഎസ് സൗകര്യം ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ചമുതൽ മെയ് 31വെരയാണ് ആദ്യഘട്ടമായി ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് മൂന്നുമാസംകൂടി നീട്ടി. ഇതുപ്രകാരം വായ്പ തിരിച്ചവ് ഓഗസ്റ്റ് 31വരെ നീട്ടിവെയ്ക്കാനുള്ള സൗകര്യമാണ് നൽകിയത്. 6 months moratorium: Additional Rs 4.5 lakh interest on 15-year Home Loan

from money rss https://bit.ly/36InYrn
via IFTTT