121

Powered By Blogger

Friday, 29 May 2020

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇത്തവണയെത്തുന്നത് യുഎഇയിലെ മുബാദല

മുംബൈ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല ഇൻവെസ്റ്റ്മെന്റ് ജിയോ പ്ലാറ്റ്ഫോമ്സിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കും. കുറച്ചുദിവസങ്ങളായി റിലയൻസുമായി മുബാദല ചർച്ചകൾ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്ഫോംസിൽ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്ഫോംസിന്റെമൂല്യം. അതിനിടെ മൈക്രോ സോഫ്റ്റും ജിയോയിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളർ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചർച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. ഫേസ്ബുക്ക്, കെകെആർ, സിൽവൽലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളിൽനിന്നായി 1000 കോടി ഡോളറാണ് റിലയൻസ് ഒരുമാസംകൊണ്ട് സമാഹരിച്ചത്. പ്രതിസന്ധിനേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ രക്ഷിക്കുകയെന്ന അംബാനിയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത.

from money rss https://bit.ly/3c8jVpy
via IFTTT