121

Powered By Blogger

Thursday, 6 January 2022

കോവിഡ് മരണംമൂലം ക്ലെയിമില്‍ വര്‍ധന: ടേം ഇന്‍ഷുറന്‍സ് പ്രീമിയം കൂടുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് ക്ലെയിം വർധിച്ചതിനാൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനികൾ കൂട്ടുന്നു. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിൽ ടേം ഇൻഷുറൻസ് പ്രീമിയത്തിൽ 4.18ശതമാനമാണ് വർധനവുണ്ടായത്. ഒരുകോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാർഷിക പ്രീമിയം 29,443 രൂപയിൽനിന്ന് 30,720 രൂപയായി വർധിച്ചു. അഞ്ചിൽ മൂന്ന് ഇൻഷുറൻസ് കമ്പനികളും പ്രീമിയം നിരക്കിൽ വർധനവരുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ മറ്റുകമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് മരണനിരക്കിലുണ്ടായ വർധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമയത്തിൽ കമ്പനികൾ വർധനവരുത്തിയിട്ടില്ല. 2021 ഏപ്രിൽ മുതലുള്ള നിരക്കുതന്നെയാണ് ഇപ്പോഴുമുള്ളത്. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിലെ കണക്കുപ്രകാരം 26 വയസ്സുളള ഒരാൾ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 8,274 രൂപയമാണ് പ്രീമിയമിനത്തിൽ ചെലവഴിച്ചത്. മുതിർന്ന വിഭാഗത്തിൽ പത്ത് ലക്ഷം രൂപയുടെ പരരക്ഷയ്ക്ക് 10,403 രൂപയുമായിരുന്നു നിരക്ക്. അതേസമയം, കുടുംബമായി ജീവിക്കുന്നവർക്ക് അനുയോജ്യം ഫ്ളോട്ടർ പ്ലാനുകളാണ്. ഈ നിരക്കിലും വർധനവുണ്ടായിട്ടില്ല. 36 വയസ്സുള്ള രണ്ടുപേർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 13,921 രൂപയും ഒരുകുട്ടിയുമുൾപ്പടെയാണെങ്കിൽ 16,530 രൂപയുമാണ് നിലവിലെ ശരാശരി പ്രീമിയം നിരക്ക്. വ്യത്യസ്ത സവിശേഷതകളുള്ളതിനാൽ കമ്പനികൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയത്തിൽ കാര്യമായ വ്യത്യാസമുണ്ട്.

from money rss https://bit.ly/3FcpH8l
via IFTTT