121

Powered By Blogger

Thursday 6 January 2022

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: എളുപ്പത്തിൽ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും എളുപ്പത്തിൽ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അച്ചടിച്ച പുസ്തകമായാണ് നിലവിൽ രാജ്യത്ത് പാസ്പോർട്ട് നൽകുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോർട്ടുകൾ 20,000 പേർക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു. 36 പാസ്പോർട്ട് ഓഫീസുകളും 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവിൽ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതുപോലെ തുടരും. India 🇮🇳 to soon introduce next-gen #ePassport for citizens - secure #biometric data - smooth passage through #immigration posts globally - @icao compliant - produced at India Security Press, Nashik - #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W — Sanjay Bhattacharyya (@SecySanjay) January 5, 2022

from money rss https://bit.ly/3JWXSV4
via IFTTT