121

Powered By Blogger

Tuesday, 18 May 2021

സെൻസെക്‌സ് 613 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിൻ നിർമാണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയേക്കുമെന്ന വാർത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയർന്ന് 15,108.10ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28ശതമാനവും ഉയർന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, പവർ തുടങ്ങിയ സെക്ടറുകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബിഎസ്ഇ ടെലികോം 1.66ശതമാനവും എഫ്എംസിജി 0.37ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐടിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex adds 613 pts; Nifty ends above 15,100

from money rss https://bit.ly/3ymRIrc
via IFTTT