121

Powered By Blogger

Tuesday, 19 January 2021

നേട്ടംതുടരുന്നു; നിഫ്റ്റി 14,550ന് മുകളിലെത്തി

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 14,533ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 345 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി എഎംസി, ഹാവെൽസ് ഇന്ത്യ തുടങ്ങി 36 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35XToeh
via IFTTT

Related Posts:

  • മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: മെയിൽ 12.94ശതമാനമായിമൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49ശതമാനത്തിൽനിന്ന് മെയിൽ 12.49 ശതമാനമായാണ് ഉയർന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിർ… Read More
  • വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.ക്ക് വില കൂട്ടി: 1600 കടന്നുകൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡറിന് വില 1623 രൂപയിലെത്തി. ഓഗസ്റ്റ് ഒന്നിന് 72.50 രൂപയാണ് 19 കിലോവരുന്ന വാണിജ്യ എൽ.പി.ജി.ക്ക് കൂട്ടിയത്. നേരത്തേ 1550.50 രൂപയായിരുന്നു വില. അഞ്ചുകിലോയുടെ സിലിൻഡറിന് 21 രൂപ വർധിച്… Read More
  • ആഗോള റീട്ടെയിൽ വമ്പന്മാരുടെ പട്ടികയിൽ ലുലുകൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ എന്നിവ പട… Read More
  • കോവിഡ് ആരോഗ്യ ഇൻഷുറൻസ്: ക്ലെയിം 23,000 കോടി കടന്നുമുംബൈ: രാജ്യത്ത് കോവിഡ് അനുബന്ധ ഇൻഷുറൻസ് ക്ലെയിമുകൾ 23,000 കോടി രൂപ കടന്നു. കോവിഡ് രണ്ടാംതരംഗത്തിൽ കേസുകൾ കുത്തനെ ഉയർന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ അപേക്… Read More
  • ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ പ്രതിഫലം 49 കോടി: വർധന 45ശതമാനംഇൻഫോസിസിസിന്റെ സിഇഒ സലിൽ പരേഖിന് 2021 സാമ്പത്തികവർഷത്തിൽ പ്രതിഫലമായി ലഭിച്ചത് 48.68 കോടി രൂപ. മുൻവർഷം 34.27 കോടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. വർനവാകട്ടെ 45ശതമാനവും. ഇതിൽ 30.99 കോടി രൂപയും ലഭിച്ചത് ഓഹരികളായാണ്. 12.6… Read More