121

Powered By Blogger

Tuesday, 19 January 2021

കുതിച്ചുയര്‍ന്ന് വിപണി: സെന്‍സെക്‌സ് 834 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസം വില്പന സമ്മർദത്തിൽ തളർന്ന വിപണിയിൽ ശക്തമായ ഉയർത്തെഴുന്നേൽപ്. സെൻസെക്സ് 800ലേറെ പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 14,500ന് മുകളിലെത്തി. സെൻസെക്സ് 834.02 പോയന്റ് നേട്ടത്തിൽ 49,398.29ലും നിഫ്റ്റി 239.90 പോയന്റ് ഉയർന്ന് 14,521.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2077 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ചൈനീസ് സമ്പദ്ഘടനയിലെ വളർച്ചയാണ് ഏഷ്യൻ സൂചികകളിൽ ഉണർവുണ്ടാക്കിയത്. യുഎസ്, യൂറോപ് ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിനേരിടുമ്പോഴാണ് ചൈന 2.3ശതമാനം വളർച്ച രേഖപ്പെടുത്തിയത്. മൂലധനനിക്ഷേപത്തിന്റെ ഒഴുക്കും സൂചികകൾക്ക് കരുത്തായി. ജനുവരിയിൽമാത്രം ഇതുവരെ 17,437 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപമായെത്തിയത്. ബജറ്റ് മുന്നിൽകണ്ട് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തിടുക്കംകൂട്ടിയതും വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ ലാഭമെടുപ്പ് ബജറ്റിനുശേഷംമതിയെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലും പ്രസക്തമായി. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലവും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5-2.3 ശതമാനം ഉയർന്നു.

from money rss https://bit.ly/2XUEeCg
via IFTTT