121

Powered By Blogger

Friday, 20 December 2019

ഭാരത് ബോണ്ട് ഇടിഎഫിന് 1.7 ഇരട്ടി അപേക്ഷകള്‍: സമാഹരിച്ചത് 12,000 കോടി

ഭാരത് ബോണ്ട് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്ക് ലഭിച്ചത് 1.7 ഇരട്ടി അപേക്ഷകൾ. സമാഹരിച്ചതാകട്ടെ 12,000 കോടി രൂപയും. 7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. ഇതാദ്യമായാണ് രാജ്യത്ത് കോർപ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 2023ൽ കാലാവധിയെത്തുന്ന മൂന്നവർഷത്തയും 2030ൽ കാലാവധിയെത്തുന്ന പത്തുവർഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. മൂന്നുവർഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തുവർഷത്തെ ബോണ്ടിന് 7.58 ശതമാനവും വാർഷികാദായം ലഭിക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഇതിൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിൻവലിക്കുകയുമാകാം. Bharat Bond ETF oversubscribed 1.7 times

from money rss http://bit.ly/38YiWI8
via IFTTT

Related Posts:

  • എംസിഎക്‌സ് ബുള്ള്യന്‍ മോക് ട്രേഡിംഗ് തുടങ്ങികൊച്ചി- ബുള്ള്യൻ, ബേസ് മെറ്റൽസ് എന്നിവയുടെ സൂചിക ഓഹരികളിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എംസിഎക്സ് മോക് ട്രേഡിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന എക്സ്ചേഞ്ചായ മുംബൈയിലെ എംസിഎക്സിൽ വ്യാഴാഴ്ച (ജൂലൈ 9) മുത… Read More
  • പഴകിയ നോട്ടുകൾ ഇനി എല്ലാ ബാങ്ക് ശാഖകളിലും മാറാംകോഴിക്കോട്: ഇനി പഴകിയ നോട്ട് മാറ്റാനെത്തുന്നവരെ ബാങ്കുകൾക്ക് തിരിച്ചയക്കാനാവില്ല. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളുടെയും എല്ലാ ശാഖകളിലും ഉപയോഗശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക്… Read More
  • ബാങ്കുടമ ഓഹരി വിറ്റ് 10,500 കോടി നേടികൊച്ചി: കൊൽക്കത്ത ആസ്ഥാനമായ 'ബന്ധൻ ബാങ്കി'ന്റെ പ്രൊമോട്ടർ കമ്പനിയായ ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിങ്സ്, ബാങ്കിലെ 20.95 ശതമാനം ഓഹരി വിറ്റു. ഓഹരി വിപണിയിൽ നേരിട്ട് ബ്ലോക് ഡീലായിട്ടായിരുന്നു വില്പന. ബാങ്കിന്റെ സ്ഥാപകനായ ചന്ദ്രശേഖർ ഘോഷ് ഇ… Read More
  • ആഗോള കമ്പനികളില്‍ റിലയന്‍സ് രണ്ടാമതെത്തികൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 'ഫ്യൂച്വർബ്രാൻഡ്' സൂചികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്. ആഗോള ടെക് കമ്പനിയായ ആപ്പിൾ മാത്രമാണ് റിലയൻസിനു മുന്നിൽ.ധനകാര്യ കരുത്തിനപ്പുറം വരുംകാല കാഴ്ചപ്പാടുകൾ കണക്ക… Read More
  • അന്ന് ബസ് മുതലാളി; ഇന്ന് സർവീസ് സെന്ററിൽ തൊഴിലാളിതൃശ്ശൂർ:''ചില ദിവസങ്ങളിൽ മെയിൻ സ്വിച്ച് ഓൺചെയ്യേണ്ടിവരില്ല. അതാണ് സ്ഥിതി''- വാട്ടർ സർവീസ് സെന്ററിലെ പണിയില്ലായ്മ വിവരിക്കുന്നത് മറ്റാരുമല്ല, ഈ സെന്ററിലെ തൊഴിലാളിയുടെ വേഷംകൂടിയണിഞ്ഞ ബസ് മുതലാളി അജയൻ. 47 വർഷമായി 17 ബസുകൾ തൃശ്ശ… Read More