121

Powered By Blogger

Monday, 13 December 2021

വിദേശ നിക്ഷേപകരുടെ നീക്കങ്ങള്‍ അവഗണിക്കാം; വാങ്ങാം ബാങ്ക് ഓഹരികള്‍

നാം സംസാരിക്കുന്നത് സോക്സിനെക്കുറിച്ചായാലും സ്റ്റോക്സിനെക്കുറിച്ചായാലും ഗുണനിലവാരമുള്ളവ താഴ്ന്ന നിലയിലായിരിക്കുമ്പോൾ വാങ്ങാനാണ് എനിക്കിഷ്ടം -വാറൻ ബഫെറ്റ് നിഫ്റ്റിയെ 2020 മാർച്ചുമാസത്തെ താഴ്ചയായ 7511ൽനിന്ന് റെക്കോഡ് ഉയരമായ 18,604 ലേക്കെത്തിച്ച മുന്നേറ്റം കാര്യമായ തിരുത്തലുകളില്ലാത്ത അപൂർവമായ ഒരുഏകദിശാ കുതിപ്പായിരുന്നു. റെക്കോഡ് ഉയരത്തിൽനിന്ന് 10 ശതമാനം തിരുത്തലോടെയാണ് ഈ കുതിപ്പ് അവസാനിച്ചത്. ഈ ബുൾ തരംഗത്തിലെ എളുപ്പം പണമുണ്ടാക്കാവുന്നഘട്ടം അവസാനിച്ചു കഴിഞ്ഞു. 2022ലെ നേട്ടങ്ങൾ ഒതുങ്ങിയ നിലയിലുള്ളതായിരിക്കും. അതായത് വൻ നേട്ടങ്ങൾ ഇനി ദുഷ്കരമാകുമെന്ന് ചുരുക്കം. അതേസമയം, ശരിയായ ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ വിജയിച്ചാൽ ഇനിയും നേട്ടംസ്വന്തമാക്കാം. 17000ത്തിൽ നിഫ്റ്റിയുടെ പിഇ അനുപാതം 20 ആണ്. (22-23 സാമ്പത്തിക വർഷത്തെ കോർപറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തിൽ) തിരുത്തലിനു ശേഷവും വിലകൾ ഉയർന്നനിലയിൽതന്നെ തുടരുകയാണ്. എങ്കിലും അതിരുകടന്നത് എന്ന് ഇപ്പോൾ പറയാൻകഴിയില്ല. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സൃഷ്ടിച്ചതുപോലുള്ള അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ വിപണിക്കു മുകളിലുണ്ട്. എന്നാൽ ഇതിനിടയിലും സാമ്പത്തികരംഗത്ത് പ്രതീക്ഷയുടെ നിരവധി വെള്ളിരേഖകൾ തെളിഞ്ഞു കാണാം. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപന വിപണിയിൽ തിരുത്തലുണ്ടാക്കി വിപണിയിൽ ഈയിടെയുണ്ടായ തിരുത്തലിനു പ്രധാനകാരണം വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപനയാണ്. ഒക്ടോബർ മുതൽ തന്നെ ആരംഭിച്ച വിദേശസ്ഥാപനങ്ങളുടെ വിൽപന നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ശക്തമായി തുടരുകയാണ്. ഒക്ടോബറിൽ 14,475 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചപ്പോൾ നവംബറിൽ ഇത് 33,799 കോടിയായി ഉയർന്നു. ഡിസംബർ ഏഴുവരെ 14,222.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. അതിരുകടന്ന വിലകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ നവംബർ ആദ്യം പ്രധാനപ്പെട്ട പലവിദേശ ബ്രോക്കർ സ്ഥാപനങ്ങളും ഇന്ത്യൻ വിപണിയെ തരംതാഴ്ത്തുകയുണ്ടായി. അതിരുകടന്ന വിലകളായിരുന്നു കാരണം. ഇന്ത്യൻ വിപണിയുടെ പിഇ അനുപാതം മറ്റു എമേർജിംഗ് വിപണികളേക്കാൾ 60 ശതമാനം കൂടുതലും, വില-ബുക്ക് വാല്യു അനുപാതം 100 ശതമാനം കൂടുതലുമാണ്. വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 120 ശതമാനമെന്നതും കൂടുതലാണ്. ഉയർന്നു നിൽക്കുന്ന ഈമൂല്യ മാനദണ്ഡങ്ങളാണ് വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപനയ്ക്കുള്ള കാരണം. സാമ്പത്തികരംഗം ശക്തിയാർജ്ജിക്കുന്നു; കോർപറേറ്റ് വരുമാന വളർച്ച ഉയരുന്നു അനുകൂലമായ സാമ്പത്തിക വാർത്തകളാണ് വെള്ളിരേഖ. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷയ്ക്കപ്പുറമാണ്. സർക്കാർ ചിലവുകൾ കൂടിയനിലയിൽ തുടരാൻ പാകത്തിന് ജിഎസ്ടി പിരിവ് ഗണ്യമായി ഉയർന്നു. നവംബർ മാസത്തിൽ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. മൂലധന രൂപീകരണം ജിഡിപിയുടെ 28 ശതമാനമായി ഉയർന്നിട്ടുണ്ട്. 2022 സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ചാനിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ രാജ്യം എന്നപദവിയിലേക്ക് ഇന്ത്യ ഉയരും. അടുത്ത മൂന്നു വർഷക്കാലയളവിൽ ഏഴു ശതമാനത്തിലധികം വളർച്ച നേടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കും. കോർപറേറ്റുകളുടെ ലാഭം ഉയരുന്ന ഘട്ടത്തിലായതുകൊണ്ട് വരുന്ന മൂന്നു വർഷക്കാലയളവിൽ ശരാശരി 20 ശതമാനം വാർഷിക ലാഭ വർധന കൈവരിക്കാനാകും. ഇതു സാധ്യമാവുകയാണെങ്കിൽ ഓഹരി വിലകൾ അത്ര അധികമല്ലെന്നു കാണാൻ കഴിയും. റെക്കോഡുയരത്തിൽ നിന്നുള്ള 10 ശതമാനം തിരുത്തൽ ചില മേഖലകളേയും ഓഹരികളേയും ആകർഷകമാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥപനങ്ങളും പ്രത്യേകിച്ച് ബാങ്കുകൾ, ഐടി മേഖലയും ഉയർന്ന ലാഭം നൽകാൻ കെൽപ്പുള്ളതിനാൽ നിലവിലുള്ള വിലകളിൽ അവ ആകർഷണീയം തന്നെയാണ്. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപനയാണ് ഈ ബുൾ തരംഗത്തിലും ബാങ്ക് ഓഹരികളുടെ പ്രകടനം മോശമാകാൻ കാരണം. നവംബർ മാസത്തിൽ മാത്രം 15,606 കോടി രൂപ മൂല്യമുള്ള ബാങ്ക് ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പോർട്ഫോളിയോ ഘടനയാണ് പ്രധാനമായും ഇതിനു കാരണം. വിദേശ നിക്ഷേപകരുടെ ഏറ്റവും വലിയ നിക്ഷേപം ബാങ്കിംഗ് ഓഹരികളാണ്- 2021 നവംബർ 30 ലെ കണക്കനുസരിച്ച് 818524 കോടി രൂപ- ബാങ്കിംഗ് മേഖലയിൽ പ്രശ്നങ്ങളൊന്നുമില്ല; മറിച്ച് സാഹചര്യങ്ങൾ അനുകൂലമാവുകയാണ്. ഒന്നും രണ്ടും പാദഫലങ്ങൾ കാണിക്കുന്നത് നിഷ്ക്രിയ ആസ്തികൾ കുറയുകയും വായ്പകൾ വർധിക്കുകയും ചെയ്യുന്നതായാണ്. ഉയർന്ന ഗുണമേയുള്ള വൻകിട സ്വകാര്യ ബാങ്കുകളിലും ഏതാനും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. കൂടിയവിലകൾ നിലനിൽക്കുമ്പോഴും ഐടി ഓഹരികൾ ആകർഷകമായ നിക്ഷേപ സാധ്യതകൾ തന്നെയാണ് തുറന്നിടുന്നത്. കാരണം ഈ മേഖലയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വളർച്ചാ സാധ്യതയാണുള്ളത്. ധനകാര്യസ്ഥാപനങ്ങളിലും ഐടി മേഖലയിലും സാധ്യതകൾ കൂടുതൽ വികസിക്കുന്നതായാണ് സൂചന. പ്രമുഖ ബാങ്കുകളുടെ വായ്പാ വളർച്ച രണ്ടക്കനിരക്ക് രേഖപ്പെടുത്തുന്നു. ഏറ്റവും വലിയ ഭവന വായ്പാ പദ്ധതി ഒക്ടോബർ മാസം ചരിത്രത്തിലെ ഏറ്റവും കൂടുതൽ വായ്പയാണ് വിതരണം ചെയ്തത്. ഐടി കമ്പനികൾ വലിയ തോതിൽ നിയമനങ്ങൾ നടത്തുന്നു. നല്ലലാഭം മുന്നിൽ കാണുന്നതിനാൽ ബാങ്കിംഗ്, ഐടി മേഖലയിലെ സാധ്യതകൾ വലുതാണ്. അതിനാൽ, ദീർഘകാല നിക്ഷേപകർക്ക് തിരുത്തലിന്റെ ഈഘട്ടം ബാങ്കിംഗ്, ഐടി ഓഹരികൾ വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്. വിദേശ നിക്ഷേപകർ എന്തു ചെയ്യുന്നുവെന്ന് പരിഗണിക്കേണ്ടതില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3ETbnC1
via IFTTT