121

Powered By Blogger

Monday, 13 December 2021

15 വര്‍ഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

റാഞ്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രൂപേഷിന് അറിയേണ്ടത് 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ്. അതിനുയോജിച്ച നിക്ഷേപ പദ്ധതി നിർദേശിക്കാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിലവിൽ 23 വയസ്സാണ് പ്രായം. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെ ആയിട്ടുള്ളൂ. 40,000 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. ചെലവുകഴിഞ്ഞ് 20,000 രൂപയിലേറെ നിക്ഷേപിക്കാൻ രൂപേഷിന് കഴിയും. പ്രതിമാസം 15,000 രൂപ വീതം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടിയിലേറെ രൂപ സമാഹരിക്കാൻ കഴിയും. 12ശതമാനം വാർഷിക ആദായപ്രകാരമാണിത്. വർഷംതോറും എസ്ഐപിതുകയിൽ 10ശതമാനം വർധനവരുത്തുകയുംവേണം. ഇതുപ്രകാരം 1.12 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. നിക്ഷേപിക്കുന്നതുകയാകട്ടെ 45.90 ലക്ഷം രൂപയുമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽനിന്ന് 15ശതമാനം ആദായം ലഭിച്ചാൽ ഈതുക 1.46 കോടി വളർന്നിട്ടുണ്ടാകും. വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടിലോ, മിഡ്ക്യാപിലുംകൂടി നിക്ഷേപം നടത്തുന്ന ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് പത്തുവർഷത്തിനിടെ നൽകിയ ആദായം 17.16ശതമാനമാണ്. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ കാനാറ റോബേകോ എമേർജിങ് ഇക്വിറ്റീസ് പത്തുവർഷത്തിനിടെ 23.67ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ശ്രദ്ധിക്കാൻ: വിവിധ കാറ്റഗറികളിലായി ആയിരത്തിലേറെ ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. നൽകിയ ആദായമല്ല, റിസ്കെടുക്കാനുള്ള ശേഷിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കാൻ മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ റിസ്ക് പ്രൊഫൈൽ പരിശോധിച്ചശേഷംമാത്രം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപംനടത്തുക.

from money rss https://bit.ly/3m0pTRc
via IFTTT