121

Powered By Blogger

Monday, 21 June 2021

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണിയിലെനേട്ടം രാജ്യത്തെ സൂചികകൾക്ക് കരുത്തായി. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയർന്ന് 15,822ലുമെത്തി. മാരുതി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണലിവർ തുടങങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്. എൻഎംഡിസി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പീ ഇൻഫ്രടെക് തുടങ്ങി 79 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3zKRpqW
via IFTTT

Related Posts:

  • കാര്‍ഷികപരിഷ്‌കാരങ്ങള്‍: സാമ്പത്തികം രാഷ്ട്രീയത്തിനുമേല്‍ വിജയംനേടുമോ?പ്രശസ്ത കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി ഈയിടെ പറഞ്ഞത് പാർലിമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണംചെയ്യുന്ന ശരിയായപാതയിലുള്ള ചുവടുകളാണെന്നാണ്. എന്നാൽ പ്രക്ഷുബ്ധമായ കർഷക പ്രക്ഷോഭങ… Read More
  • പ്രതിസന്ധിയെ മറികടക്കാന്‍ ബജറ്റില്‍നിന്ന് എന്ത് പ്രതീക്ഷിക്കാം?സമീപകാല ചരിത്രത്തിലൊന്നും നേരിടാത്ത പ്രതിസന്ധിയിൽനിന്ന് ലോകം കരകയറുകയാണ്. ഘട്ടംഘട്ടമായുള്ള തിരിച്ചവരവിനിടയിലാണ് 2021-22 സാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കുതി… Read More
  • സെൻസെക്‌സിൽ 302 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 302 പോയന്റ് താഴ്ന്ന് 49,749ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തിൽ 14,727ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 6… Read More
  • യാഥാര്‍ഥ്യ ബോധത്തോടെയുള്ള ബജറ്റ്തികച്ചും സന്തുലിതമായ, യാഥാർഥ്യ ബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. കോവിഡിനെതുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഘട്ടത്തിൽ അധിക നികുതികൾ അടിച്ചേല്പിക്കാതെയും, എന്നാൽ സാധാരണക്കാർക്കുള്ള സാ… Read More
  • ഇ.ഡി. ഇടപെടൽ: സ്വർണ വ്യാപാരമേഖല ആശങ്കയിൽകൊച്ചി: ജൂവലറി ഇടപാടുകളിൽ ഇടപെടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അധികാരം നൽകിയ കേന്ദ്ര തീരുമാനത്തിൽ സ്വർണവ്യാപരമേഖലയിൽ ആശങ്ക. രാജ്യത്തെ 40 ശതമാനം ആളുകൾക്കും പാൻകാർഡ് ഇല്ലാത്ത അവസ്ഥയിൽ എല്ലാ ഇടപാടുകാരുടെയും വിവരങ്ങൾ സൂക… Read More