121

Powered By Blogger

Monday, 21 June 2021

കടബാധ്യത കുറയ്ക്കാൻ അനിൽ അംബാനി: കമ്പനികളുടെ മൂല്യത്തിൽ 1000 % വർധന

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000ശതമാനത്തിലേറെ വർധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽനിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നിവയുടെ മൂല്യം 20 വ്യാപാരദിനംകൊണ്ട് 100ശതമാനത്തിലേറെ ഉയരുകയുംചെയ്തു. റിലയൻസ് പവറിന്റെ വിപണിമൂല്യം 4,446 കോടിയായും റിലയൻസ് ഇൻഫ്രസ്കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയൻസ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയർന്നത്. മൂല്യം ഉയർന്നതിലൂടെ 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനായി. റിലയൻസ് പവറിന് 33 ലക്ഷവും റിലയൻസ് ഇൻഫ്രക്ക് 9 ലക്ഷവും റിലയൻസ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയിൽ ഓഹരി ഉടമകളാണുള്ളത്. അടുത്തയിടെയണ്ടായ സംഭവവികാസങ്ങളാണ് കനത്ത ബാധ്യതയുള്ള ഈ കമ്പനികളുടെ ഓഹരി വിലയിൽ വർധനവിന് ഇടയാക്കിയത്. പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നും വിഎസ്എഫ്ഐ ഹോൾഡിങ്സിൽനിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് പവർ പ്രിഫറൻഷ്യൽ ഓഹരികൾ പുറത്തിറക്കമെന്ന് പ്രഖ്യാപിച്ചതാണ് മറ്റൊരുകാരണം. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാൻ റിലയൻസ് ഇൻഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു. ആസ്തികൾ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ക്യാപിറ്റലും റിലയൻസ് ഹോം ഫിനാൻസും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇക്കാരണങ്ങളാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ വർധനവുണ്ടാക്കിയത്.

from money rss https://bit.ly/3gFUHo6
via IFTTT

Related Posts:

  • ഓൺലൈനിൽ ഹിറ്റായി ഉമിക്കരികൊച്ചി: ഭക്ഷണവും വസ്ത്രവുമടക്കം ആവശ്യമുള്ളതെല്ലാം ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കലെത്തുന്ന ഈ കാലത്ത് ആകർഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലും നമ്മുടെ നാടൻ ഉമിക്കരിയും ഓൺലൈനിൽ ഹിറ്റാവുകയാണ്. നിരവധി ആയുർവേദ കമ്പനികളും ചെറുകിട സംരം… Read More
  • വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽകൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്ന… Read More
  • നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാംന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം… Read More
  • സ്വര്‍ണവില കുതിക്കുന്നു: പവന് 27,800 രൂപയായികൊച്ചി: സ്വർണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ … Read More
  • ഓഹരി വിപണി തകര്‍ന്നപ്പോഴും എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധനജൂലായിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുതിപ്പ്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലെ നിക്ഷേപത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലായ് മാസത്തിൽമാത്രം 8,324 കോടി രൂപയാണ് എസ്ഐപിയില… Read More