മതത്തെ അവഹേളിക്കുന്നതായി ആരോപിച്ച് ഹിന്ദുസംഘടനകള്‍ രാജവ്യാപകമായി വന്‍ പ്രതിഷേധം അഴിച്ചുവിടുമ്പോഴും ആമിര്‍ഖാന്റെ പുതിയ ചിത്രം 'പികെ' പണം വാരുന്നു. പ്രദര്‍ശനം തുടങ്ങി രണ്ടാമത്തെ ആഴ്ചയിലെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 469 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു.
ചിത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത് 356 കോടിയാണ്. 113 കോടി വിദേശത്തുനിന്നും ലഭിച്ചു. ബോളിവുഡില്‍ ഇതുവരെയുള്ള റെക്കോഡ് കലക്ഷന്‍ 'ധൂം 3' ന്റെ 542 കോടി രൂപയാണ്. ഈ േെറക്കാഡ് ഉടന്‍ പഴങ്കഥയാവും. ചിത്രം തുടര്‍ച്ചയായ ആഴ്ചകളിലും മികച്ചപ്രകടനം നടത്തുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
from kerala news edited
via IFTTT