മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍ റിലീസിന് ഒരുങ്ങി. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും ദീപു കരുണാകരന്റെതാണ്.
ഒരു നഗരത്തില്‍ തികച്ചും ആകസ്മികമായുണ്ടാകുന്ന തീപ്പിടുത്തം തടയാന്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിജയ് എന്ന ഫയര്‍ സ്റ്റേഷന്‍ മാസ്റ്ററെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈലാ ഉഷയാണ് നായിക. കമ്മീഷണര്‍ ഷെറിന്‍ തോമസ് എന്ന കഥാപാത്രം.
സിദ്ദിഖ്, സലിംകുമാര്‍, പി. ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കലാശാല ബാബു, വി.കെ. ബൈജു, കൃഷ്ണപ്രസാദ്, ബാലാജി, ഉണ്ണി ചിറ്റൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
രാഹുല്‍രാജിന്റെതാണ് സംഗീതം. സുനോജ് വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: വി. സാജന്‍. കലാസംവിധാനം: ബോബന്‍. മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: വേലായുധന്‍ കീഴില്ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ജീവന്‍, രതീഷ് പണിക്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നാദിര്‍ ജലീല്‍, പ്രൊജക്ട് ഡിസൈനേഴ്‌സ്: സജിത്ത് കൃഷ്ണ, റഷീദ് എ.വി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃതാ മോഹന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: രഞ്ജിത്ത് കരുണാകരന്‍, പ്രണവ് മോഹന്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
from kerala news edited
via IFTTT