Story Dated: Thursday, January 1, 2015 04:32
കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനത്തിന് കര്‍ശന സുരക്ഷയുമായി പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഇന്നലെ ആദ്യം സന്ദര്‍ശിച്ച ചേകാടിയില്‍ പോലീസിനു പുറമെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെയും വിന്യസിച്ചിരുന്നു. പാക്കത്തു നിന്ന് കുറുവ ദ്വീപിലേക്കു പോകുന്ന വനത്തിനുള്ളിലുള്ള റോഡിലൂടെയാണ് മന്ത്രി രമേശ് ചെന്നിത്തല ചേകാടിയില്‍ എത്തിയത്. വനമേഖലയില്‍ റോഡരുകിലായി 250 മീറ്റര്‍ ദൂര വ്യത്യാസത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ തോക്കുമായി കാവല്‍ നിന്നു. കോളനിവാസികളുമായി മന്ത്രി സംവദിച്ച ചേകാടി എല്‍.പി സ്‌കൂളിനു സമീപമുള്ള കാപ്പിത്തോട്ടത്തിലും കമാന്‍ഡോകളെ വിന്യസിച്ചിരുന്നു.
മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെയെല്ലാം പോലീസ് വീഡിയോ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പുറമെ നിന്നുള്ളവര്‍ നുഴഞ്ഞു കയറാതിരിക്കാന്‍ മഫ്‌തിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു. മന്ത്രിയുടെ വേദിക്കു ചുറ്റും കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയും ചെയ്‌തു. എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡി, ഡി.ഐ.ജി ദിനേന്ദ്രകശ്യപ്, എസ്.പി പുട്ട വിമലാദിത്യ എന്നിവര്‍ ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു.
from kerala news edited
via IFTTT