Story Dated: Thursday, January 1, 2015 04:31
മലപ്പുറം: നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച് നിലമ്പൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയമേളയായ നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്‌റ്റിവെല്ലിന് ഇന്ന് തിരിതെളിയുമെന്നു നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇനി 12 ദിവസം ഏറനാടിന്റെ സാംസ്‌കാരിക കേന്ദ്രമായ നിലമ്പൂര്‍ വിനോദവും വിജ്‌ഞാനവും ഒത്തുചേര്‍ന്ന കലാവിരുന്നുകളുടെ വേദിയാകും. കാടിറങ്ങിയെത്തുന്ന ആദിവാസികളടക്കം രണ്ട് ലക്ഷത്തോളം പേരാണ് പാട്ടുത്സവത്തില്‍ പങ്കാളികളാകുക. അഞ്ച് നാടകങ്ങള്‍ അവതരിപ്പിക്കുന്ന നിലമ്പൂര്‍ ബാലന്‍ നാടകോത്സവം ഇന്ന് വൈകീട്ട് ഏഴിന് നടനും സംവിധായകനുമായ ജോയ്‌മാത്യൂ ഉദ്‌ഘാടനം ചെയ്ുയം.
ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിക്കും.
നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്‌മി, നിലമ്പൂര്‍ ആഇഷ പസംഗിക്കും. നാളെ മലയാള നാടകവേദിയുടെ അപ്രധാന വാര്‍ത്തകള്‍മൂന്നിന് ഓച്ചിറ സരിഗയുടെനല്ലൊരാള്‍ വരും, നാലിന് കായംകുളം കെ പി എ സിയുടെ നീലക്കുയില്‍, അഞ്ചിന് കൊട്ടാരക്കര ആഷശ്രയുടെ മനസ്സറിയാം യന്ത്രം എന്നിവ അവതരിപ്പിക്കും. മികച്ച നാടകം, സംവിധായകന്‍, നടി, നടന്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ആറിന് ഗോപികാ വര്‍മയുടെ മോഹിനിയാട്ടം അരങ്ങേറും. ഏഴിന് സിനിമാ പിന്നണി ഗായിക മഞ്‌ജരിയുടെ ഇശല്‍രാവ്, നാടന്‍ കലകള്‍ എന്നിവ അരങ്ങേറും. എട്ടിന് വൈകീട്ട് ഏഴിന് പാട്ടുത്സവം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് തൈക്കൂട്ടം ബ്രിഡ്‌ജ് മ്യൂസിക് ബാന്‍ഡിന്റെ സംഗീത നിശയും ഒമ്പതിന് മഞ്‌ജുവാര്യരുടെ ഡാന്‍സ് ഫ്യൂഷന്‍ എന്നിവയും നട്‌കകും.
10ന് എം80മൂസ ഫെയിം വിനോദ് കോവൂരും സംഘവും അവതരിപ്പിക്കുന്ന കോമഡി ഫെസ്‌റ്റിവല്‍, 11ന് കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്, 12ന് റമിടോമിയുടെ മ്യൂസിക്കല്‍ നൈറ്റ് എന്നവ അരങ്ങേറും. നിലമ്പൂര്‍ കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയില്‍ ആറ് മുതല്‍ വിജ്‌ഞാന പ്രദമായ കോര്‍പ്പറേറ്റ് ഫെയറും പ്രദര്‍ശനവും പുതുമകള്‍ നിറഞ്ഞ കാര്‍ണിവെലും നടക്കും. എല്ലാം ദിവസവും തെന്നിന്ത്യയിലെ പ്രമുഖ സാഹിത്യകാരാന്‍മാരും കലാകാന്‍മാകരും പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷമായിരിക്കും കലാപരിപാടികള്‍ ആരംഭിക്കുക. നിലമ്പൂര്‍ നഗരസഭ, വ്യാപാരികള്‍, ടൂറിസം വകുപ്പ്, സാംസ്‌കാരിക വകുപ്പ്, സഹ്യ, അറോറ എന്നിവയുമായി സഹകരിച്ചാണ് ഇത്തവണ പാട്ടുത്സവം നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
from kerala news edited
via IFTTT