Story Dated: Thursday, January 1, 2015 04:14
ന്യൂഡല്‍ഹി: സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്‌ത മൊബൈല്‍ ആപ്ലിക്കേഷന്റെ് ഉദ്‌ഘാടനം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് നിര്‍വഹിച്ചു. 'ഹിമ്മത്' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഡല്‍ഹിയില്‍ സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം.
പോലീസ് സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷന്‍ ആക്രമണം ഉണ്ടായ സ്‌ഥലത്തിന്റെ കൃത്യമായ വിവരം പോലീസ് ഉദ്യോഗസ്‌ഥരെ അറിയിക്കും. കൂടാതെ ആപ്ലിക്കേഷനിലൂടെ പോലീസ് ഉദ്യോഗസ്‌ഥരുമായി സംസാരിക്കുവാനും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ-ഓഡിയോ സന്ദേശം സമീപത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് അയക്കുവാനും സാധിക്കും. ഇതിനുവേണ്ടി ഫോണിന്റെ പവര്‍ ബട്ടണില്‍ രണ്ടുതവണ അമര്‍ത്തിയാല്‍ മതി. കൂടാതെ ആപ്ലിക്കേഷനില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അഞ്ച് ഫോണ്‍ നമ്പരുകള്‍ സേവ് ചെയ്യാനും സൗകര്യമുണ്ട്. ആപ്ലിക്കേഷനില്‍ നിന്നും പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശം പോകുന്നതിനൊപ്പം ഈ നമ്പരുകളിലേക്കും സന്ദേശമെത്തും. ഇതുവഴി പോലീസിനൊപ്പം ബന്ധുക്കള്‍ക്കും യുവതിയുടെ സംരക്ഷണയ്‌ക്ക് എത്താന്‍ സാധിക്കുമെന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണ് 'ഹിമ്മത്'. സ്‌മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുകയാണ്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെ പ്രമുഖ നഗരത്തില്‍ യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്.
from kerala news edited
via IFTTT