Story Dated: Thursday, January 1, 2015 03:56
ന്യൂഡല്‍ഹി : ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 17 ലോ ഫേ്‌ളാര്‍ എ.സി ബസുകള്‍ കത്തിനശിച്ചു. അംബേദ്‌കര്‍ നഗര്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീ പിടിക്കാന്‍ ഇടയായ കാരണം വ്യക്‌തമല്ല.
നൂറലേറെ എ.സി ബസ്സുകള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള ഡിപ്പോയാണ് ഇത്. അതുകൊണ്ടുതന്നെ സംഭവസമയം നിരവധി ബസ്സുകള്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മറ്റുബസ്സുകള്‍ ഡിപ്പോയില്‍ നിന്നും മാറ്റാനായതിനാല്‍ വന്‍ നാശനഷ്‌ടം ഒഴിവാക്കാനായി. 60 ലക്ഷത്തിനുമേല്‍ വിലവരുന്ന ബസ്സുകളാണ് കത്തിനശിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
from kerala news edited
via IFTTT