Home »
kerala news edited
,
news
» വനിതാ ജീവനക്കാരെ നഗ്നരാക്കി പരിശോധന നടത്തിയെന്നതില്‍ വ്യക്തതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Story Dated: Thursday, January 1, 2015 04:28

കൊച്ചി : കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ വനിതാ ജീവനക്കാരുടെ അടിവസ്ത്രം ഊരി ദേഹപരിശോധന നടത്തിയെന്നതില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപയോഗിച്ച നാപ്കിന് ടോയ്ലറ്റില് ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വനിതാ ജീവനക്കാരുടെ അടിവസ്ത്രം ഊരി ദേഹപരിശോധന നടത്തി എന്നതായിരുന്നു പരാതി. എന്നാല്‍, സംഭവം നടന്നതാണോ എന്നത് ജീവനക്കാരുടെ മൊഴികളില്‍ നിന്നുപോലും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് സംഭവം നടന്നതായി ആരോപിക്കുന്ന കമ്പനിക്ക് അന്വേഷണ സമിതി താക്കീത് നല്കി.
സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്ത്രീ ജീവനക്കാരുടെ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന് പേരെ ഇന്നലെ അന്വേഷണ വിധേയമായി സസ്പെന്റുചെയ്തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ സഹികെട്ട് കമ്പനിയിലെ മുപ്പതോളം സ്ത്രീതൊഴിലാളികളാണ് ഉടുവസ്ത്രമൂരിയുള്ള ദേഹപരിശോധനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ടോയ്ലറ്റില് കണ്ടെത്തിയ ഉപയോഗിച്ച സാനിറ്ററി നാപ്കിന്റെ ഉത്തരവാദിയെ കണ്ടെത്താനായി സ്ത്രീതൊഴിലാളികളെ ഓരോരുത്തരെ അകത്തേക്ക് വിളിപ്പിച്ച് അടിവസ്ത്രം ഊരിക്കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് പരാതി.
from kerala news edited
via
IFTTT
Related Posts:
കല്ലിയോട്ട് ബൈക്കുകളുടെ മത്സരയോട്ടം Story Dated: Friday, April 3, 2015 02:35നെടുമങ്ങാട്: സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ബൈക്ക് റേസിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കല്ലിയോട് സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള… Read More
മത്സ്യവില്പന നടത്തുമ്പോള്‍ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു Story Dated: Friday, April 3, 2015 02:35കൊല്ലം: കാവനാട് ചന്തയില്‍ മത്സ്യവില്പനക്കെത്തിയ തൃക്കടവൂര്‍ കുരീപ്പുഴ വേലിക്കെട്ടില്‍ വീട്ടില്‍ രജനി സൂര്യാഘാതമേറ്റു കുഴഞ്ഞുവീണു. കഴുത്തിലും കൈയിലും മുതുകത്തും പൊള്ളലേറ്റു. കഴ… Read More
ഘോഷയാത്രക്കിടെ വെടിക്കുറ്റികള് പൊട്ടിത്തെറിച്ച് വീടു തകര്‍ന്നു; ഒരാള്‍ക്ക് പരുക്ക്, 2 പേര് കസ്റ്റഡിയില്‍ Story Dated: Friday, April 3, 2015 02:35പൂന്തുറ: ക്ഷേത്രഘോഷയാത്രക്കിടെ മുന്നൂറിലധികം വെടിക്കുറ്റികള് പൊട്ടിത്തെറിച്ച് 16-കാരന് ഗുരുതര പരുക്ക്. വെടിയുടെ ആഘാതത്തില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. മുട്ടത്തറ ചിറ… Read More
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സി.ഐയ്ക്ക് പരാതി നല്കി Story Dated: Friday, April 3, 2015 02:35ആറ്റിങ്ങല്‍: എ.സി.വിയുടെ വാര്‍ത്താസംഘത്തെ ആക്രമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ഐയ്ക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ … Read More
ബൈക്ക്്് കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍ Story Dated: Friday, April 3, 2015 02:35തിരുവനന്തപുരം: വീട്ടിനുളളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് വടക്കേതോപ്പില്‍ വീട്ടില്‍ തങ്കപ്പന് മകന് ഷ… Read More