ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം
Posted on: 02 Jan 2015
ദുബായ്: പുതുവര്‍ഷത്തെ വരവേറ്റ ആഘോഷരാവില്‍ പ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനും ആവേശകരമായ തുടക്കം.
മെയ്ദാനിലായിരുന്നു ഡി.എസ്.എഫിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡി.എസ്.എഫ് ഇത്തവണ 32 ദിവസം നീണ്ടുനില്‍ക്കും. മെയ്ദാന്‍ ഹോട്ടലില്‍ ബുധനാഴ്ച രാത്രി പ്രശസ്ത ഗായിക ഗിയുലിയാന റാന്‍സിക് പുതുവര്‍ഷത്തിനുള്ള വരവേല്‍പ്പ് നല്‍കി ഷോപ്പിങ് ഫെസ്റ്റിവലിനും സ്വാഗതമോതി.
വ്യാഴാഴ്ച രാത്രി സബീല്‍ പാര്‍ക്കില്‍ ലോകപ്രശസ്തമായ വെല്‍ഷ് നാഷണല്‍ ഓപ്പറ സംഗീതപരിപാടി അവതരിപ്പിച്ചു.
from kerala news edited
via IFTTT