121

Powered By Blogger

Thursday, 1 January 2015

'പി.കെ'യ്ക്ക് ബിഹാറിലും നികുതിയിളവ്‌







പട്‌ന: ആമിര്‍ഖാന്‍ നായകനായ വിവാദ ചിത്രം 'പി.കെ'യുടെ പ്രദര്‍ശനത്തിന് ബിഹാറില്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ചിത്രം മതവികാരം ഇളക്കിവിടുന്നുവെന്ന പ്രചാരണത്തിനിടെയാണ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചത്.

ഉയര്‍ന്ന നിരക്ക് നല്‍കാനാവാത്തവര്‍ക്ക് ചിത്രം കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാന്‍ ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ നിതീഷ് കുമാറിന്റെ ഉപദേശ പ്രകാരമാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്ധവിശ്വാസത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് 'പി.കെ' നല്‍കുന്നതെന്നും, ചിത്രത്തെ എതിര്‍ക്കുന്നവര്‍ ആത്മവഞ്ചകരാണെന്നും നേരത്തേ നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.


ഉത്തര്‍പ്രദേശ് സര്‍ക്കാറും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.











from kerala news edited

via IFTTT