Story Dated: Thursday, January 1, 2015 04:02
ന്യൂഡല്‍ഹി: പാകിസ്താന്റെ ഭാഗത്ത് അറുപതോളം തീവ്രവാദികള്‍ ജമ്മു കശ്മീരില്‍ പ്രവേശിക്കാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നതായി ബി.എസ്.എഫ് ഐ.ജി രാകേഷ് ശര്‍മ്മ. പാകിസ്താന്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തികച്ചും നിരാശയില്‍ നിന്നുള്ളതാണ്. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും ഐ.ജി പറഞ്ഞു.
രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കും. പതിനഞ്ചു പോസ്റ്റുകളാണ് അവര്‍ ലക്ഷ്യം വച്ചത്. പാക് സൈന്യം കൂട്ടക്കൊലയ്ക്ക് കരുതിക്കൂട്ടി നടത്തിയ വെടിവയ്പാണിത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള കടുത്ത നിരാശയാണിതിനു പിന്നില്‍.
ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി അറുപതോളം തീവ്രവാദികളാണ് അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ സൈന്യത്തിന്റെ നടപടിയെ നേരത്തെ അപലപിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പാകിസ്താന്‍ ഇന്നല്ലെങ്കില്‍ നാളെ ശരിയായ വഴിയില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും സിംഗ് പറഞ്ഞു.
from kerala news edited
via IFTTT