121

Powered By Blogger

Thursday, 1 January 2015

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ കോട്ടയത്ത്‌








ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ കോട്ടയത്ത്‌


Posted on: 01 Jan 2015


കോട്ടയം: അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാന-യുടെ കേരള കണ്‍വെന്‍ഷന്‍ ജനവരി 24ന് കോട്ടയത്ത് നടക്കും. കണ്‍വെന്‍ഷന്റെ ഭാഗമായി പ്രതിനിധി സമ്മേളനം,സെമിനാറുകള്‍,അവാര്‍ഡ് ദാനം,പൊതുസമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോണ്‍.പി.ജോണും ട്രഷറര്‍ ജോയ് ഇട്ടനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവയത്രി സുഗതകുമാരി, എഴുത്തുകാരി റോസ്‌മേരി, നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ എന്നിവരെ ഫൊക്കാന കണ്‍വെന്‍ഷനില്‍ ആദരിക്കും. പാമ്പാടി ചില്‍ഡ്രന്‍സ് വില്ലേജ്, സ്പര്‍ശ് റൗണ്ട് ടേബിള്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളേയും ആദരിക്കും.


ജനവരി 24ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനത്തോടെ കണ്‍വെന്‍ഷന് തുടക്കമാകും. വൈകിട്ട് 5.30ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല,അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ് ശിവകുമാര്‍ തുടങ്ങിയവരും പങ്കെടുക്കും. കാനഡയിലെ ടൊറോന്‍േന്‍ാവില്‍ നടക്കുന്ന ഫൊക്കാന ആഗോള കണ്‍വെന്‍ഷന്റെ മുന്നോടിയായാണ് കേരള കണ്‍വെന്‍ഷന്‍.

കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാമലശ്ശേരി, അഡ്വ.ആന്‍റണി പനന്തോട്ടം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












from kerala news edited

via IFTTT