സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 43.50 രൂപ കുറച്ചു
ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 43.50 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 2009 മെയിലേതിനേക്കാള്‍ കുറഞ്ഞ സാഹചര്യത്തിലാണിത്.
14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില ഇതോടെ 708.50 രൂപയായി. നിലവില്‍ 752 രൂപയായിരുന്നു വില. ഇത് അഞ്ചാംതവണയാണ് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തുന്നത്. ആറ് മാസത്തിനിടയില്‍ 214 രൂപയാണ് കുറച്ചത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മാത്രം 113 രൂപ കുറച്ചിരുന്നു. നിലവില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 57.33 ഡോളറാണ്.
from kerala news edited
via IFTTT