121

Powered By Blogger

Thursday, 1 January 2015

കെട്ടിടോദ്‌ഘാടനവും കാമ്പസ്‌ മസ്‌ജിദ്‌ ശിലാസ്‌ഥാപനവും നാലിന്‌











Story Dated: Thursday, January 1, 2015 04:31


മലപ്പുറം: ഊരകം മിനി ഊട്ടിയില്‍ തുടങ്ങിയ ജാമിഅ അല്‍ഹിന്ദ്‌ അല്‍ഇസ്ലാമിയ്യയുടെ പ്രഥമ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും കാമ്പസ്‌ മസ്‌ജിദ്‌ ശിലാസ്‌ഥാപനവും നാലിനു രാവിലെ 9:30ന്‌ ഊരകം ജാമിഅ കാമ്പസില്‍ നടക്കും. കേരളീയ നവോത്ഥാനപ്രവര്‍ത്തനത്തിലെ കരുവള്ളി മുഹമ്മദ്‌ മൗലവി ഉദ്‌ഘാടനം നിര്‍വഹിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും. ജാമിഅ ചെയര്‍മാന്‍ പി.എന്‍ അബ്‌ദുല്‍ലത്തീഫ്‌ മദനി അദ്ധ്യക്ഷത വഹിക്കും. കാമ്പസ്‌ മസ്‌ജിദിന്റെ ശിലാസ്‌ഥാപനം അബ്‌ദുല്‍ ഹഖ്‌ സുല്ലമി ആമയൂര്‍ നിര്‍വഹിക്കും. അല്‍ഹിദ്‌ റിസേര്‍ച്ച്‌ അക്കാദമിയുടെ ഉദ്‌ഘാടനം മുന്‍ ചീഫ്‌ വിപ്‌ കെ.പി.എ മജീദും മാഗസിന്‍ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ കുഞ്ഞുവും നിര്‍വഹിക്കും.


സപ്പോര്‍ട്ട്‌ ജാമിഅ എന്ന ജാമിഅ പ്രോജക്‌ടിന്റെ പ്രഖ്യാപനം കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍ നിര്‍വഹിക്കും. തൊഴിലാളികള്‍, ഉദ്യോഗസ്‌ഥര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, എന്നിവര്‍ക്ക്‌ മതപഠനത്തിന്‌ അവസരമൊരുക്കുന്ന ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ സ്‌റ്റഡീസ്‌, വിവിധ ഭാഷകളില്‍ നൈപുണ്യം നേടാന്‍ സഹായിക്കുന്ന സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്‌, ശറഇയ്യ കോളജ്‌ ലേഡീസ്‌, റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ഇസ്ലാമിക്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ വിശദമായ രൂപരേഖ പ്രോഗ്രാമില്‍ അവതരിപ്പിക്കും.


സമ്മേളനത്തില്‍ ഊരകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ മുഹമ്മദ്‌ അസ്ലു, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ സലാം, മൊറയൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.പി അബൂബക്കര്‍, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്‌ദുല്‍ മജീദ്‌, ടി.വി ഇബ്രാഹീം, വല്‍സകുമാര്‍ മംഗളശേരി, സി. വാസുദേവന്‍ മാസ്‌റ്റര്‍, ഐ.എസ്‌.എം സംസ്‌ഥാന പ്രസിഡന്റ്‌ ടി.കെ അശ്‌റഫ്‌, എം.എസ്‌.എം സംസ്‌ഥാന പ്രസിഡന്റ്‌ ത്വല്‍ഹത്ത്‌ സ്വലാഹി തുടങ്ങിയവര്‍ പങ്കെടുക്കും. ഹാരിസ്‌ബ്നു സലീം, ഹംസ മദീനി എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍ , ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പുതുപ്പറമ്പ്‌, സ്വാഗതസംഘം ചെയര്‍മാന്‍ പി.വി അബ്‌ദുല്‍ ജലീല്‍, ജോ. കണ്‍വീനര്‍ നബീല്‍ രണ്ടത്താണി, സി.എം സാബിര്‍ നവാസ്‌ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • കിതച്ചും-കുതിച്ചും തമിഴ് സിനിമ വിജയവും-വിവാദങ്ങളും ആഘോഷമാക്കിമാററുന്ന പതിവു സിനിമാകാഴ്ചകള്‍ക്കു തന്നെയാണ് 2014-ലും തമിഴകം സാക്ഷിയായത്.പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളുടെ എണ്ണം കൊണ്ടും നിര്‍മ്മാണചിലവുകൊണ്ടും കോളിവുഡ് ഇന്ത്യന്‍ സിനിമയെ അതിശയിപ്പിക്കുകയ… Read More
  • ജില്ലാ സ്‌കൂള്‍ കലോത്സവം: 2000ത്തോളം പ്രതിഭകള്‍ പങ്കെടുക്കും Story Dated: Saturday, January 3, 2015 03:53കല്‍പ്പറ്റ: ജനുവരി അഞ്ച്‌, ആറ്‌, ഏഴ്‌ തിയതികളില്‍ നടക്കുന്ന 35-ാംമത്‌ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ വെള്ളമുണ്ട ഗ്രാമം ഒരുങ്ങി. ജില്ലാ സ്‌കൂള്‍ കലോത്സവം ചിട്ടയായി നടത… Read More
  • 2015: പ്രതീക്ഷയോടെ സിനിമലോകം 2014 കളമൊഴിയുമ്പോള്‍ പുതിയ പ്രതീക്ഷകളും പുത്തന്‍ സംരംഭങ്ങളുമായി മലയാള സിനിമ പുതുവര്‍ഷത്തിന്റെ കളം നിറയ്ക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍താരചിത്രങ്ങള്‍ക്കൊപ്പം തന്നെ ബജറ്റിലും താരപ്പൊലിമയിലും പിന്നില്‍ നില്‍ക്കുന്ന ചെറുചി… Read More
  • വെള്ളിത്തിരയുടെ വെണ്ണീറ്‌ ഒരു ധനകാര്യവിചാരം 2014ല്‍ 250 കോടി രൂപയുടെ മണ്ണിലലിയാത്ത വെണ്ണീറാണ് മലയാളസിനിമ ഉത്പാദിപ്പിച്ചത്. 148 സിനിമകള്‍നിര്‍മിച്ച്, അതില്‍ 10 ശതമാനംപോലും വിജയിപ്പിക്കാനാകാത്ത നമ്മുടെ വിനോദവ്യവസായ മേഖലയില്‍തിരക്കഥ കത്തിക്കലല്ല… Read More
  • യുവന്‍ ശങ്കര്‍ രാജയ്ക്ക് മൂന്നാം വിവാഹം തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ വീണ്ടും വിവാഹിതനായി. മലേഷ്യയില്‍ ഫാഷന്‍ ഡിസൈനറായ സഫ്രുന്നിസയാണ് ശങ്കറിന്റെ വധു. പുതുവത്സര ദിനത്തില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വച്ചായിരുന്നു യുവന്‍ മൂന്നാം വട്ടവും വിവാഹിതനാ… Read More