121

Powered By Blogger

Thursday, 1 January 2015

ആമസോണ്‍ വിതരണശൃംഖല വിപുലീകരിക്കുന്നു







ആമസോണ്‍ വിതരണശൃംഖല വിപുലീകരിക്കുന്നു


ബെംഗളുരു: പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യ വിതരണമേഖല വിപുലീകരിക്കുന്നു. നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ പേരെ വിതരണരംഗത്ത് നിയമിക്കാനാണ് പദ്ധതി.

ജൂലായ് മാസത്തോടെ വിതരണ ശൃംഖലയിലെ ജോലിക്കാരുടെ എണ്ണം 14,000 ആയി ഉയര്‍ത്തുമെന്ന് ആമസോണുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ 6000 പേരാണ് വിതരണ ശൃംഖലയിലുള്ളത്.


നിലവില്‍ 12,000 പേരുള്ള ഫ് ളിപ്കാര്‍ട്ടാണ് രാജ്യത്ത് ഏറ്റവും വലിയ വിതരണ ശൃംഖലയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം. 85 ശതമാനം ഉത്പന്ന വിതരണവും ഇവര്‍തന്നെയാണ് നിര്‍വഹിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ ഇ-കൊമേഴ്‌സ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.











from kerala news edited

via IFTTT